You are Here : Home / USA News

അഡോനായ് സംഗീത സായാഹ്നം ഹാമില്‍ട്ടണില്‍

Text Size  

Story Dated: Thursday, October 02, 2014 05:55 hrs UTC


ഹാമില്‍ട്ടണ്‍ : ഗുഡ് വിഷന്‍ മിനിസ്റ്റീസ് (ഹാമില്‍ട്ടണ്‍, ഒന്റാരിയോ) ഒക്ടോബര്‍ 18-ാം തീയതി വൈകുന്നേരം 6.30 ന് സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു. വിവിധ സഭാവിഭാഗങ്ങളിലുള്ള യുവതീയുവാക്കളെ ചേര്‍ത്ത് ടൊറന്റോയില്‍ പ്രവര്‍ത്തിച്ചു വരുന്ന ക്രിസ്തീയ സംഗീത ഗ്രൂപ്പായ അഡോനായ് ആണ് പരിപാടി അവതരിപ്പിക്കുന്നത്.

മലയാളം, തമിഴ്, ഹിന്ദി, ഇംഗീഷ് ഭാഷകളില്‍ പഴയതും പുതിയതുമായ ക്ളാസിക് ഹിറ്റുകളും ചേര്‍ത്ത് അവതരിപ്പിക്കുന്ന സംഗീത സായാഹ്നത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഗുഡ് വിഷന്‍ മിനിസ്റ്റീസ് അറിയിച്ചു. പ്രവേശനം സൌജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
പാസ്റ്റര്‍ ഏബ്രഹാം തോമസ്- 905 297 7237, 289 788 4321

സ്ഥലം:
ബാര്‍ട്ടണ്‍ സ്റ്റോണ്‍ യുണൈറ്റഡ് ചര്‍ച്ച്
21 സ്റ്റോണ്‍ ചര്‍ച്ച് റോഡ് വെസ്റ്റ്,
ഹാമില്‍ട്ടണ്‍, ഒന്റാരിയോ, l9ങ്ങ1ക്ക1

വാര്‍ത്ത: ഏബ്രഹാം തോമസ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.