You are Here : Home / USA News

പി.എഫ്‌.ജി.എ 21 ദിവസം ഉപവാസ പ്രാര്‍ത്ഥനയും വാര്‍ഷിക കണ്‍വന്‍ഷനും നടത്തുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, October 01, 2014 02:32 hrs UTC

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്‌പല്‍ അസംബ്ലി സഭയുടെ ഈവര്‍ഷത്തെ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നു. ഒക്‌ടോബര്‍ 17,18,19 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ നടക്കുന്ന മീറ്റിംഗുകളില്‍ അനുഗ്രഹീത പ്രഭാഷകന്‍ പാസ്റ്റര്‍ ടിനു ജോര്‍ജ്‌ വചന പ്രഘോഷനം നടത്തുന്നു. കടന്നുവരുന്ന എല്ലാ ദൈവമക്കളേയും ഉള്‍ക്കൊള്ളത്തക്കവണ്ണം നോര്‍ത്ത്‌ ഈസ്റ്റിലുള്ള ജോര്‍ജ്‌ വാഷിംഗ്‌ടണ്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ്‌ ഇക്കൊല്ലം കണ്‍വന്‍ഷന്‍ നടത്തുന്നത്‌. കണ്‍വന്‍ഷന്റെ അനുഗ്രഹത്തിനായും, ഇതര വിഷയങ്ങള്‍ക്കായും ഒക്‌ടോബര്‍ 16-ന്‌ അവസാനിക്കത്തക്കവണ്ണം 21 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥന സഭയില്‍ നടന്നുവരുന്നു. പാസ്റ്റര്‍ ജേക്കബ്‌ വര്‍ഗീസ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.