ന്യൂയോര്‍ക്ക്: റ്റല്ലഹാസി മലയാളികളുടെ സംഘടനയായ മലയാളി അസോസിയേഷന് ഓഫ് റ്റല്ലഹാസി വിവിധ കലാപരിപാടികളോടുകൂടി ഈ വര്‍ഷത്തെ ഓണം ചയേഴ്സ് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ആഘോഷിച്ചു.
റബ്ബര്‍ ബോര്‍ഡ് കോട്ടയം മുന്‍ ഏരിയ ഡയറക്ടര്‍ കെ.എസ്. ഗോപാലകൃഷ്ണന് ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികള്‍ ഉത്ഘാടനം ചെയ്തു.
ഓണാഘോഷ പരിപാടികള്‍ക്ക് പ്രസിഡന്റ് ജോണ്‍ ആന്റണി, സെക്രട്ടറി സിനില്‍ മാളിയേക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.
ഓണാഘോഷ പരിപാടികളുടെ ഭാഗമായി വടംവലി മല്‍സരം, പൂക്കള മല്‍സരം എന്നിവയുണ്ടായിരുന്നു. സിന്ധു ജോര്‍ജ്ജ് ആന്റ് ഗ്രൂപ്പ് അവതരിപ്പിച്ച തിരുവാതിര ഓണാഘോഷ പരിപാടികള്‍ക്ക് കൊഴുപ്പേകി.
വാഴയിലയില്‍ വിളമ്പിയ വിഭവ സമൃദ്ധമായ ഓണസദ്യ, ഡോ.നാരായണന് കൃഷ്ണമൂര്‍ത്തി അവതരിപ്പിച്ച `രാഗസുധ' എല്ലാവരിലും മലയാളി നാടിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി. പ്രഷീല്‍ കളത്തില്‍, ജോണ്‍ ആന്റണി എന്നിവരുടെ ഗാനങ്ങളും കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും ഉണ്ടായിരുന്നു.
Comments