You are Here : Home / USA News

സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ ഗാനങ്ങളുമായി ഗാനനിശ 27ന്

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, September 25, 2014 06:53 hrs UTC


        
ന്യൂയോര്‍ക്ക്. ഇരുപതാം നൂറ്റാണ്ടില്‍ (1883-1945) ജീവിച്ചിരുന്ന സാധു കൊച്ചുകുഞ്ഞ് ഉപദേശി ജീവിതപ്രതിന്ധികളോട് മല്ലിടവേ, പരിശുദ്ധാത്മവിന്റെ പ്രേരണയില്‍ എഴുതിയ ഗാനങ്ങള്‍ കൊരുത്തൊരു ഗാനവിരുന്നൊരുക്കുന്നു. മാര്‍ത്തോമ്മ സഭ നോര്‍ത്ത് അമേരിക്കന്‍ ഡയോസിസിലെ സൌത്ത് ഈസ്റ്റ് റീജിയനില്‍ നിന്നുള്ള എട്ട് ഗായകസംഘങ്ങള്‍ സെപ്റ്റംബര്‍ 27ന് ന്യൂജഴ്സി മാര്‍ത്തോമ്മ ചര്‍ച്ചില്‍ (790 ROUTE 10 വെസ്റ്റ് റാന്‍ഡോള്‍ഫ് , ന്യൂജഴ്സി 07869) വൈകിട്ട് അഞ്ചിനാണ് ഗാനനിശയൊരുക്കുന്നത്.

നോര്‍ത്ത് അമേരിക്ക, യൂറോപ്പ് ഭദ്രാസനാധിന്‍ റൈറ്റ് ഡോ.ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് ഈ ഗാനനിശയിലെ മുഖ്യ അതിഥിയായിരിക്കും. ഡയോസിഷന്‍ ഡിഎസ്എംസി വൈസ് പ്രസിഡന്റ് സാം ടി പണിക്കര്‍ ആശംസാ പ്രസംഗം നടത്തും.

ന്യൂജഴ്സി മാര്‍ത്തോമ്മ ഗായകസംഘം ആതിഥേയത്വം വഹിക്കുന്ന ഗാനനിശയിലും തുടര്‍ന്നുള്ള സ്നേഹവിരുന്നിലും എല്ലാവരും പങ്കെടുക്കണമെന്ന് സംഘാടകരായ റവ.ജേക്കബ് വര്‍ഗീസ് ( പ്രസിഡന്റ്) എലിസബത്ത് ജോര്‍ജ് (സെക്രട്ടറി) , സൂസന്‍ അലക്സാണ്ടര്‍ , സാമന്ത ജോര്‍ജ്( ക്വയര്‍ കോര്‍ഡിനേറ്റേഴ്സ്) , ശോശാമ്മ ഏബ്രഹാം, ലീയാന്‍ ബെന്നി, ട്രഷറര്‍ ബൈജു വര്‍ഗീസ്, കമ്മിറ്റിയംഗങ്ങളായ ബാബു വര്‍ഗീസ്, ഷാഫി വര്‍ഗീസ്, പ്രകാശ് തോമസ്, റജി ജോര്‍ജ് എന്നിവര്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

വിവരങ്ങള്‍ക്ക്്- 9733287386

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More