You are Here : Home / USA News

ടൊറന്റോ സെന്റ്‌ മേരീസ്‌ ഇടവക ഐസ്‌ ബക്കറ്റ്‌ ചലഞ്ച്‌ നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, September 25, 2014 09:16 hrs UTC


ടൊറന്റോ: സെന്റ്‌ മേരീസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ഇടവകയുടെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ 21-ന്‌ ഞായറാഴ്‌ച എ.എല്‍.എസ്‌ ഐസ്‌ ബക്കറ്റ്‌ ചലഞ്ച്‌ നടത്തപ്പെട്ടു. എ.എല്‍.എസ്‌ രോഗ നിവാരണത്തിനുവേണ്ടി പൊരുതുന്നവരെ പിന്താങ്ങുകയെന്നത്‌ ഒരു ക്രിസ്‌തീയ സഭ നിലയില്‍ നാം ഓരോരുത്തരുടേയും കടമയാണെന്ന്‌ ചലഞ്ച്‌ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ റവ.ഫാ. സാം തങ്കച്ചന്‍ പറയുകയുണ്ടായി.

തദവസരത്തില്‍ ടൊറന്റോയിലെ ക്രിസ്‌തീയ സഭാ ഇടവകകളെ സെന്റ്‌ മേരീസ്‌ ഇടവകയുടെ നാമത്തില്‍ അദ്ദേഹം ചലഞ്ച്‌ ചെയ്യുകയും, ഇടവകയുടെ പേരില്‍ സമാഹരിച്ച തുകയുടെ ചെക്ക്‌ ട്രസ്റ്റി രാജന്‍ ഐപ്പിന്‌ കൈമാറുകയും ചെയ്‌തു. ഇടവകയെ പ്രതിനിധീകരിച്ച്‌ റിനു മേരി ജിതിന്‍, മനോജ്‌ നൈനാന്‍, മാത്യു വര്‍ഗീസ്‌, ബിനു ഏബ്രഹാം എന്നിവര്‍ ചലഞ്ച്‌ ഏറ്റെടുത്തു.

അന്നേദിവസം ഇടവകയുടെ ധനശേഖരണാര്‍ത്ഥം മാര്‍ത്തമറിയം സമാജം നടത്തിയ സ്വാദിഷ്‌ടമായ നാടന്‍ വിഭവങ്ങള്‍ അടങ്ങിയ `സ്‌നേഹവിരുന്ന്‌' തട്ടുകട വന്‍ വിജയമാക്കിത്തീര്‍ത്ത ഏവരോടും സമാജം സെക്രട്ടറി ഷീന എലിസബത്ത്‌ നന്ദി അറിയിക്കുകയും, വിറ്റുവരവിന്റെ ഒരു വിഹിതം എ.എല്‍.എസ്‌ സൊസൈറ്റിക്കുവേണ്ടി ട്രസ്റ്റിയെ ഏല്‍പ്പിക്കുകയും ചെയ്‌തു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More