ഡാളസ്: ഡാളസ് സെന്റ് മേരീസിസ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ആണ്ട് തോറും നടത്തിവരുന്ന എട്ട് നോമ്പാഘോഷവും ഇടവക തിരുനാളും 2014 ആഗസ്റ്റ് 29 വെള്ളി മുതല്‍ സെപ്റ്റംബര്‍ 7 ഞായര്‍ വരെ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു.
29 വെള്ളി, 30 ശനി ദിവസങ്ങളില്‍ പ്രസിദ്ധ സുവിശേഷകന് ബ്രദര്‍ സണ്ണി സ്റ്റീഫന്റെ വചന പ്രഘോഷണത്തോടെ ആരംഭിച്ച് 31 ഞായറാഴ്ച മലങ്കര സഭയിലെ രൂപതാദ്ധ്യക്ഷന് റൈറ്റ് റവ. ഡോ. വിന്‍സന്റ് മാര്‍ പൗലോസിന്റെ നേതൃത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കുന്നതും വിവിധ ഭക്ത സംഘടനകളും വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതുമാണ്.
സെപ്റ്റംബര്‍ 1 തിങ്കള്‍ മുതല്‍ സെപ്റ്റംബര്‍ 6 ശനി വരെ യഥാക്രമം ഫാദര്‍ എബ്രഹാം വാവോലി മേപ്പുറത്ത്, ഫാ. സിനു പുത്തന്‍പുരക്കല്‍, ഫാ. ജോണ്‍സ്റ്റി തച്ചാറ, ഫാ. കുര്യന് നെടുവേലിചാലുങ്കല്‍, ഫാ. ജോസഫ് മേഗന് തുടങ്ങിയ വൈദികരുടെ നേതൃത്വത്തില്‍ ദിവ്യബലിയും അര്‍പ്പിക്കുന്നതാണ്. എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനാനന്തരം പരിശുദ്ധ മാതാവിനോടുള്ള ജപമാല മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പ്രത്യേക ഗാന വചന ശുശ്രൂഷ ഇവ ഉണ്ടായിരിക്കുന്നതാണ്.
ആറാം തിയ്യതി ശനിയാഴ്ച വൈകീട്ട് ആഘോഷമായ തിരുനാള്‍ റാസക്ക് ശേഷം വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും. പ്രസ്തുത പരിപാടികളില്‍ പങ്കെടുത്ത് അനുഗ്രഹീതരാകുവാന്‍ ഏവരെയും സാദരം ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ. ജോസഫ് നെടുമാന്‍കുഴിയില്‍,
ട്രസ്റ്റി ഫ്രാന്‍സിസ് ജോര്‍ജ്ജ്,
സെക്രട്ടറി മോന്‍സി ജോര്‍ജ്ജ്,
തിരുനാള്‍ കോഡിനേറ്റേഴ്സ്: ജിമ്മി കുളങ്ങര, സുജന്‍ കാക്കനാട്.
Comments