You are Here : Home / USA News

സംയുക്ത ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, August 20, 2014 11:11 hrs UTC

  
ന്യൂയോര്‍ക്ക് . കൌണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ സംയുക്ത ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍  5, 6, 7 (വെളളി, ശനി, ഞായര്‍) തിയതികളില്‍ ഫ്ലോറല്‍ പാര്‍ക്കില്‍ വെച്ച് നടത്തുന്നു.  (മ്പഗ്മത്സ ന്തന്റത്ന്ര മ്പക്ഷ സ്സhനPadma_chandrakkala Snഗ്നന്ദന്ഥ "ഗ്നണ്ഡന്റn ങ്കന്റന്ധhഗ്നlദ്ധ്യ ങ്കh, 25815, 80ന്ധh ക്കത്മനPadma_chandrakkala, ഞ്ചlഗ്നത്സന്റl ഗ്ഗന്റത്സk, മ്മത്ന  11004)

ഫാ. കെവിന്‍ എഫ്. മക്ബ്രയന്‍ (ഔവര്‍ ലേഡി ഓസ്നോസ് ചര്‍ച്ച് പാസ്റ്റര്‍) ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുന്നു. വെളളിയാഴ്ച വൈകുന്നേരം നരിയാപുരം സെന്റ് ഇമ്മാനുവല്‍ ഓര്‍ത്തഡോക്സ്  വലിയ പളളി വികാരി ഫാ.ജേക്കബ് ബേസ് മീഖാ 7:7 നെ ആസ്പദമാക്കി കണ്‍വന്‍ഷന്‍ പ്രസംഗം നടത്തും. ശനിയാഴ്ച വൈകുന്നേരം വെസ്റ്റ് സേയ്വിന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സഹവികാരി ഫാ. അജു ഫിലിപ്പ് മാത്യൂസ് പുറപ്പാട് 13 :8 നെ ആസ്പദമാക്കി   ആത്മീയ പ്രസംഗം നടത്തും.

ഞായറാഴ്ച വൈകുന്നേരം മലയാളം കുര്‍ബാന ഓര്‍ത്തഡോക്സ് സഭയുടെ  അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്താ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് 3 യോഹന്നാന്‍ 1:4 നെ ആസ്പദമാക്കിയും ആത്മീയ പ്രഭാഷണം നടത്തും.  എല്ലാ ദിവസവും വൈകുന്നേരം 6.30 മുതല്‍ 7 വരെ നമസ്കാരവും രോഗികള്‍ക്കും വിവിധ പ്രായസങ്ങളില്‍ കൂടി കടന്നു പോകുന്നവര്‍ക്ക് വേണ്ടിയും മധ്യസ്ഥ പ്രാര്‍ഥനയും ഉണ്ടായിരിക്കും.

പ്രസംഗങ്ങള്‍ക്ക് മുന്‍പും പിന്‍പും ക്വയര്‍ ഡയറക്ടര്‍ ഫാ. പൌലോസ് ആദായി കോര്‍ എപ്പിസ്കോപ്പായുടെ നേതൃത്വത്തില്‍ ജോസഫ് പാപ്പന്‍ ഈണം പകര്‍ന്ന് കൌണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ സംയുക്ത  ക്വയര്‍ ആലപിക്കുന്ന ഗാനങ്ങളും ഉണ്ടായിരിക്കും.

ഫാ. ഡോ. വര്‍ഗീസ് പ്ലാന്തോട്ടം കോര്‍ എപ്പിസ്കോപ്പാ  പ്രസിഡന്റായും സെക്രട്ടറി ജോസ് ജേക്കബ് സെക്രട്ടറിയായും ഫിലിപ്പോസ്  സാമുവല്‍ ട്രഷറായും ഫാ. പൌലോസ് ആദായി കോര്‍ എപ്പിസ്കോപ്പാ ക്വയര്‍ ഡയറക്ടറായും ജോണ്‍ താമര വേലില്‍, ജോസ് തോമസ് എന്നിവര്‍ ക്വയര്‍ കോ ഓര്‍ഡിനേറ്ററന്മാരുമായും ഉളള കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നു.

കൌണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചസിന്റെ വൈസ് പ്രസിഡന്റുമാര്‍ താഴെ പറയുന്നവരാണ്.

ഫാ. ഡോ. പി. എസ്. സാമുവല്‍ കോര്‍ എപ്പിസ്കോപ്പാ, ഫാ. ഡോ. എം.യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്കോപ്പാ, ഫാ. പൌലോസ് ആദായി കോര്‍ എപ്പിസ്കോപ്പാ, ഫാ. യേശുദാസന്‍  കോര്‍ എപ്പിസ്കോപ്പാ, ഫാ. ജോണ്‍ തോമസ്,  ഫാ. ഡോ.സി.കെ.രാജന്‍, ഫാ. തോമസ് പോള്‍, ഫാ. ജോര്‍ജ് മാത്യു, ഫാ. ഗ്രഗറി വര്‍ഗീസ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
914 473 279, 917 291 0499, 516 312 2902, 718 648 85

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.