You are Here : Home / USA News

വൈഎംഎയുടെ നേതൃത്വത്തില്‍ ഫോമാ എംപയര്‍ റീജിയണ്‍ പി.സി വിഷ്‌ണുനാഥിന്‌ സ്വീകരണം നല്‌കി

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, August 20, 2014 11:04 hrs UTC

ന്യൂയോര്‍ക്ക്‌: ഹൃസ്വകാലത്തേക്ക്‌ അമേരിക്ക സന്ദര്‍ശിക്കുന്ന ചെങ്ങന്നൂരിന്റെ യുവ എംഎല്‍എ പി.സി. വിഷ്‌ണുനാഥിന്‌ യോങ്കെഴ്‌സ്‌ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഫോമാഎംപയര്‍ റീജിയണ്‍ സ്വീകരണം നല്‌കി. ന്യൂയോര്‍ക്ക്‌ സംസ്ഥാനത്തെ യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസ്‌ റെസ്‌റ്റോറന്റില്‍ വെച്ചുനടത്തിയ ചടങ്ങില്‍ ഫോമാ ന്യൂയോര്‍ക്ക്‌ എംപയര്‍ റീജിയണിലെയും മെട്രോ റീജിയണിലെയും നേതാക്കള്‍ പങ്കെടുത്തു. വൈഎംഎയുടെ മുന്‍ സെക്രട്ടറിയും ഫോമായുടെ നിയുക്ത ജോയിന്റ്‌ ട്രഷറ റും യുവജനനേതാവും ആയ ജോഫ്രിന്‍ ജോസ്‌ സ്വാഗതം പറയുകയും ഫോമായുടെ ജനപ്രീയ നേതാവും നിയുക്തജനറല്‍സെക്രട്ടറിയുമായ ഷാജി എഡ്വേര്‍ഡ്‌, മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ സിവര്‍ഗീസ്‌ (സലിം), മുന്‍ ജുഡിഷ്യല്‍ ചെയര്‍മാനും ഇപ്പോഴത്തെ ഇലക്ഷന്‍ കമ്മീഷണറുമായ തോമസ്‌ കോശി എന്നിവര്‍ ഫെലിസിറ്റേഷന്‍ സ്‌പീച്‌ നല്‌കി.

തുടര്‍ന്ന്‌ മെട്രോറീജിയണ്‍ ആര്‍.വി.പി ഡോ:ജേക്കബ്‌ തോമസ്‌, ഫോമാനാഷണല്‍ കമ്മിറ്റിമെമ്പര്‍ പ്രദീപ്‌ നായര്‍, നിയുക്ത നാഷണല്‍ കമ്മിറ്റിമെമ്പര്‍മാരായ ഷാജി മാത്യു, ജോസ്‌ വര്‍ഗീസ്‌, വൈഎംഎ പ്രസിഡന്റ്‌ ബിനു ജോസഫ്‌, തോമസ്‌ മാത്യു (അനിയന്‍ യോങ്കേഴ്‌സ്‌), ഫോമായുടെ മറ്റുനേതാക്കളായ എം. എ മാത്യു, ഗോപിനാഥകുറുപ്പ്‌, കൊച്ചുമോന്‍, സുരേഷ്‌ നായര്‍, തോമസ്‌ ടി മാത്യുഎന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മറുപടിപ്രസംഗത്തില്‍ ശ്രീ പി.സി വിഷ്‌ണുനാഥ്‌, എംഎല്‍എ, ഈകഴിഞ്ഞ ഫോമാ ഫിലാഡല്‍ഫിയ കണ്‍വെന്‍ഷനില്‍ ചില സാങ്കേതികകാരണങ്ങളാല്‍ പങ്കെടുക്കുവാന്‍ സാധിച്ചില്ലെന്നും, അടുത്തവര്‍ഷം തീര്‍ച്ചയായിട്ടും പങ്കെടുക്കാമെന്ന്‌ ഉറപ്പുംനല്‌കി. യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ ബോര്‍ഡ്‌ചെയര്‍മാന്‍ ഷോബി ഐസക്‌ കൃതജ്ഞതയും നല്‌കി പരിപാടികള്‍ സമംഗളം പര്യവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.