ത്രേസ്സ്യാമ്മ നടവള്ളില്‍
രണ്ടു പ്രസംഗങ്ങള്‍! സാമൂഹ്യ പ്രതിബന്ധതയുണ്ടെന്നു വിശ്വസിക്കുന്ന രണ്ടു വനിതകളുടെ അധിക പ്രസംഗങ്ങള്‍ ! അതു പലരെയും ചൊടിപ്പിച്ചിരിക്കാനിടയുള്ളതുകൊണ്ട് ഞാനിതിവിടെ കുറിക്കുകയാണ്. പാവങ്ങളുടെയും കുഷ്ഠരോഗികളുടെയും അമ്മയായ മദര്‍ തെരേസ മതം മാറ്റാന്‍ വന്ന കള്ളിയെന്നു പുലമ്പിയ ശശികല ടീച്ചറും നാം പഠിച്ച ചരിത്രം കള്ളമായിരുന്നെന്നും ഗാന്ധിജിക്കു കൊടുത്തത് അര്‍ഹിക്കാത്ത ആദരവാണെന്നും ജല്പനം ചെയ്ത അരുന്ധതി റോയിയും സമൂഹത്തിന്റെ കണ്ണില്‍ തരം താഴുകയാണു. ലോകത്തിലെ മഹത്വ്യക്തികളായ മദര്‍ തെരേസയെയും മഹാത്മാ ഗാന്ധിയെയും വിമര്‍ശിക്കാനും തരം താഴ്ത്താനും ഉള്ള അര്‍ഹത എന്നു മുതലാണ് ഇവര്‍ നേടിയെടുത്തത് ?
ഇവരെ അനുകൂലിക്കുന്നവര്‍ പൊതുജനം ‘കഴുത’യെന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നു എന്നു മാത്രം വിചാരിച്ചാല്‍ മതി. നിലവാരം കുറഞ്ഞ വാക്കുകളിലൂടെ ശശികല ടീച്ചര്‍ നടത്തിയ പ്രസംഗം മതഭ്രാന്തിനും തീവ്രവാദത്തിനും വഴിതെളിക്കുന്നവയാണ്. ഇത്തരം പ്രസംഗങ്ങള്‍ നാം പ്രോത്സാഹിപ്പിച്ചുകൂടാ. ചോദ്യ പേപ്പറില്‍ മുസ്ലീം പേര് വന്ന കാരണത്താല്‍ കൈ വെട്ടപ്പെട്ടവന്റെ നാട്ടില്‍ ഇത്തരം പ്രസംഗങ്ങള്‍ക്കും കൈയ്യടി ലഭിക്കുന്നതിലാണ് അത്ഭുതം.
Comments
chila satyangal kelkkan arum istapedarilla .......... athu arundhathi paranjalum ......sasikala paranjalum ...........