ഡാളസ്: സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഡാളസ് ഏരിയ കോണ്‍ഫറന്‍സ് ജൂലൈ 10 വ്യാഴാഴ്ച മുതല്‍ 12-ന് ശനിയാഴ്ച വരെ ഡാളസ് സെന്റ് തോമസ് ചര്‍ച്ചില്‍ വെച്ച് നടക്കുന്നതാണ്. ഡാളസ് ഏരിയയിലെ ഓര്‍ത്തഡോക്സ് ദേവാലയങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് നടത്തുന്ന ഈ ഫാമിലി കോണ്‍ഫറന്‍സില്‍ എല്ലാ ഓര്‍ത്തഡോക്സ് വിശ്വാസികളും വന്ന് പങ്കെടുക്കണമെന്ന് കണ്‍വീനര്‍ റവ ഫാ. സി.ജി. തോമസ് അഭ്യര്‍ത്ഥിച്ചു. കോണ്‍ഫറന്‍സിനുവേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി സെക്രട്ടറി ജോണ്സണ് ജേക്കബ് വിശദീകരിച്ചു. വ്യാഴാഴ്ച നടക്കുന്ന ഘോഷയാത്രയോടുകൂടിയാണ് ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ആരംഭിക്കുന്നത്. കേരളത്തില്‍ നിന്നും എത്തുന്ന റവ.ഫാ. സക്കറിയാ നൈനാന്, ഫാ. തിമോത്തി തോമസ് എന്നിവരാണ് ഈവര്‍ഷത്തെ മുഖ്യാതിഥികളായി പ്രസംഗിക്കുന്നത്.
`മാറുന്ന ലോകത്തില്‍ മാറ്റം ഇല്ലാത്തവരായി ജീവിക്കുക' എന്നതാണ് ഈവര്‍ഷത്തെ ചിന്താവിഷയം. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്സിയോസ് മാര്‍ യൗസേബിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ ജനറല്‍ കണ്‍വീനര്‍മാരായ റവ.ഫാ. സി.ജി. തോമസ്, റവ.ഫാ. മാറ്റ് അലക്സാണ്ടര്‍, സെക്രട്ടറി ജോണ്സണ് ജേക്കബ്, വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായ റവ.ഫാ. ജോണ്‍ കുന്നത്തുശേരില്‍, റവ.ഫാ. രാജു ദാനിയേല്‍, റവ.ഫാ. തമ്പാന് വര്‍ഗീസ്, റവ.ഫാ. രാജേഷ് കെ. ജോണ്‍, റവ.ഫാ ബിനു മാത്യൂസ് , റവ.ഫാ. റ്റെജി ഏബ്രഹാം എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.
Comments