You are Here : Home / USA News

ഇതാടാ അളിയാ പെരുന്നാള്‍- സ്റ്റേജ്‌ഷോ അമേരിക്കയില്‍ എത്തുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, July 02, 2014 09:12 hrs UTC


ഷിക്കാഗോ: ജെ.ജെ. എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അമേരിക്കന്‍ മലയാളികള്‍ക്കായി അണിയിച്ചൊരുക്കുന്ന പുത്തന്‍ സ്റ്റേജ്‌ഷോ `ഇതാടാ അളിയാ പെരുന്നാള്‍' സെപ്‌റ്റംബര്‍ - ഒക്‌ടോബര്‍ മാസങ്ങളില്‍ അമേരിക്കയില്‍ അരങ്ങേറും.

ഒരു പള്ളി പെരുന്നാളിന്‌ കൊടിയേറുന്നതുമുതല്‍ കൊടിയിറങ്ങുന്നതുവരെയുള്ള രസകരവും ഉദ്വേഗജനകവുമായ മുഹൂര്‍ത്തങ്ങള്‍ അവതരിപ്പിക്കുകയാണ്‌ ഈ ഹാസ്യ ഷോയിലൂടെ. ശരത്‌, കിഷോര്‍, കോട്ടയം പുരുഷന്‍, അംബു, സോളമന്‍, എടപ്പാള്‍ വിശ്വം, രൈഗേഷ്‌, ബേബി എടത്വ, അംബികാ മോഹന്‍, രമ്യ, ശ്രേയാനി, വര്‍ഷ, ആതിര തുടങ്ങിയ സിനിമാ-സീരിയല്‍-നാടക-മിമിക്രി-ഗായികാ-ഗായക കലാകാരന്മാരെ അണിനിരത്തുന്നു.

ഈ ഷോ കേവല ഹാസ്യത്തിനപ്പുറം കേരളത്തിന്റെ ഉദാത്തമായ കലാമൂല്യത്തിനും വേറിട്ട ഫലിത രസങ്ങള്‍ക്കും വായ്‌ത്താരികള്‍ക്കും, നൃത്തനൃത്യങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിരിക്കുന്നു. അമേരിക്കന്‌ മലയാളികള്‍ നാളിതുവരെ ദര്‍ശിച്ചിട്ടില്ലാത്ത അസ്സല്‍ ഹാസ്യത്തിന്റെ പെരുന്നാള്‍ സദ്യ എന്ന്‌ സംഘാടകര്‍ അവകാശപ്പെടുന്ന ഈ ദൃശ്യവിരുന്ന്‌ ഓണത്തോടനുബന്ധിച്ച്‌ സെപ്‌റ്റംബര്‍ രണ്ടാംവാരം മുതല്‍ അമേരിക്കയില്‍ അവതരിപ്പിക്കപ്പെടും.

ഈ കലാവിരുന്ന്‌ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ജോമോന്‍ കളപ്പുരയ്‌ക്കല്‍ (863 709 4434), ഷാജി മിറ്റത്താനി (215 715 3074), ജോണ്‍സണ്‍ തലച്ചെല്ലൂര്‍ (469 682 9960), ജോസ്‌ കന്നാട്ട്‌ (516 655 4270), വിനോയ്‌ (863 399 9655) എന്നിവരുമായി ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.