ഫിലഡല്‍ഫിയ: വിനോദകലാസംസ്ക്കാരിക പരിപാടികള്‍ മാത്രമല്ല ജനോപകാരപ്രദ പരിപാടികളായ ജോബ് ഫെയര്‍, യങ്ങ് പ്രൊഫഷണല്‍ സമ്മിറ്റ് എന്നിവ നടത്തി ഫോമാ മറ്റു സംഘടനകള്‍ക്ക് മാതൃകയവുകയാണ്. വളരെ സെലെക്ടീവായിട്ടു എട്ടോളം കമ്പനികളെ ആണ് ഫോമാ അണിനിരത്തുന്നത്. ഐ ടി മേഖലയില്‍ നിന്നും ആരോഗ്യ മേഖലയില്‍ നിന്നും, അഡ്മിനിസ്ട്രേഷന് തുടങ്ങി വിവിധ മേഖലിയില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ നേടാനുള്ള അവസരം സംഘാടകര്‍ ഒരുക്കുന്നുണ്ട്.
തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്ന ചില പ്രമുഖ കമ്പനികളുടെ പേരുകള്‍ ചുവടെ ചേര്‍ക്കുന്നു.
ഇന്നൊവേറ്റിവ് പ്രോഡക്റ്റ് സെയില്‍സ്
സെലക്ട് മെഡിക്കല്‍ കോര്പറേഷന്
ഹെല്‍ത്ത് അഡ്വൊകേറ്റ്സ്
സി ഐ എസ് എസ്
ഫോറാന്‍സ്
ക്യൂബ്സ്
ജിബി തോമസ് ചെയര്മാന് ആയിരിക്കുന്ന യങ്ങ് പ്രൊഫഷണല്‍ സമ്മിറ്റിനോടനുബന്ധിച്ചാണ് ജോബ് ഫെയര്‍ നടത്തുന്നത്. ബോബി തോമസ്, അനില്‍ പുത്തെന്‍ചിറ, പ്രിയ എന്നിവരാണ് ജോബ് ഫെയറിനു ചുക്കാന്‍ പിടിക്കുന്നത്.
ഉദ്യോഗാര്‍ത്ഥികള്‍ ഈ അവസരം പൂര്‍ണമായും ഉപയോഗപ്പെടുത്തണമെന്ന് ഫോമ്മ പ്രസിഡന്റ് ജോര്‍ജ് മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്സണ്‍ വര്‍ഗീസ്, ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
ജൂണ്‍ 28 ആം തീയതി രാവിലെ ഒന്‍പതു മണി മുതല്‍ പരിപാടികള്‍ ആരംഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിബി തോമസ് 9145731616
ബോബി തോമസ് 8628120606
Comments