ന്യൂജേഴ്സി: ഫോമയുടെ ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള തെരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന വ്യക്തിത്വങ്ങളില്‍ എതിരില്ലാതെ വിജയിക്കണമെന്ന് അമേരിക്കന്‍ മലയാളികള്‍ ആഗ്രഹിക്കുന്ന പേരുകളില്‍ അഗ്രഗണ്യനാണ് തോമസ് ടി. ഉമ്മന്‍. മനുഷ്യസ്നേഹത്തിന്റെ നിലവിളക്കായി പ്രവാസി മലയാളികള്‍ക്കിടയില്‍ മനുഷ്യാവകാശത്തിനു വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന തോമസ് ടി ഉമ്മന്‍ ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടണമെന്ന് അമേരിക്കന്‍ മലയാളികള്‍ ഒരു പോലെ ആഗ്രഹിക്കുന്നു.
കാരുണ്യസ്പര്ശനത്തിന്റെയും തികഞ്ഞ ആത്മാര്‍ത്ഥതയുടെയും കാര്യത്തില്‍ എക്കാലത്തും അമേരിക്കന്‍ മലയാളി സമൂഹത്തിനിടയില്‍ മുന്നില്‍ നില്ക്കുന്ന സേവനസന്നദ്ധനാണ് തോമസ് ടി. ഉമ്മന്‍ എന്ന് അദ്ദേഹത്തെ അടുത്ത് അറിയപ്പെടുന്നവര്ക്കെല്ലാം അറിയാം. പ്രവാസി ജീവിതത്തിനിടയിലും സാമൂഹ്യസേവനത്തിന്റെ വക്താവും പ്രയോക്താവുമായി മലയാളികള്‍ക്കു വേണ്ടി എക്കാലവും മുന്നില്‍ നില്ക്കുന്ന തോമസിന്റെ വ്യക്തിത്വം ഉയര്‍ന്നു തന്നെ നില്ക്കുന്നു.
കരുത്താര്‍ന്ന ദര്‍ശനവും ആത്മാര്‍ത്ഥമായ പ്രവര്ത്തനലക്ഷ്യവുമുള്ള തോമസ് ടി. ഉമ്മന്‍ മലയാളികളുടെ ഏതൊരു ആവശ്യത്തിനു എക്കാലത്തും രാവെന്നോ പകലെന്നോ ഇല്ലാതെ മുന്നില്‍ നിന്ന് ഓരോ കാര്യവും സ്വന്തമെന്ന നിലയില്‍ നടത്തിയെടുക്കുന്ന പൗരബോധം പ്രകടിപ്പിക്കുന്ന സാന്നിധ്യമാണ്.
ഇതിന്റെ ഏറ്റവും വലിയൊരു ഉദാഹരണമായിരുന്നു മലയാളത്തിന്റെ ഗാനഗന്ധര്വ്വന് യേശുദാസിന്റെ കാര്യത്തില്‍ അടുത്തിടെ സംഭവിച്ചത്. ദാസേട്ടനും കുടുംബവും അമേരിക്കയില്‍ പ്രോഗ്രാമുമായി വന്ന സമയത്തായിരുന്നു വിജയ് യേശുദാസിന്റെ അടുത്ത ബന്ധുവിന് അടിയന്തിരമായി നാട്ടിലേക്കു മടങ്ങേണ്ടി വന്നത്. എന്നാല്‍ അദ്ദേഹത്തിനു വിസയില്ലെന്നു മനസ്സിലാക്കിയതോടെ വിഷമഘട്ടത്തിലായ ദാസേട്ടനെയും കുടുംബത്തെയും സഹായിക്കാന്‍ മുന്നില്‍ നിന്നത് തോമസ് ടി ഉമ്മനായിരുന്നു. വാഷിങ്ടണ്‍ എംബസ്സിയിലെ തോമസ്. ടി. ഉമ്മന്റെ പരിചയവും അക്ഷീണപ്രയത്നവും ഒന്നു കൊണ്ടു മാത്രം വൈകാതെ തന്നെ വിസ ലഭ്യമായി.
ഇത് ദാസേട്ടന്റെ മാത്രം ഉദാഹരണമല്ല, കോണ്‍സുലേറ്റിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് തോമസ് ടി ഉമ്മനെ സമീപിക്കുന്ന ഏതൊരാള്‍ക്കും നിശ്ചിതസമയത്തിനുള്ളില്‍ ഉദ്ദിഷ്ട കാര്യങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ പലരും ഓര്‍മ്മിക്കുന്നു. ഇതൊരു നിസാരമായ കാര്യമല്ലെന്ന് മലയാളികള്‍ക്കെല്ലാം തന്നെ അറിയാം.
അതാണ് തോമസ് ടി. ഉമ്മന്റെ സജീവതയായി പ്രവാസിമലയാളികള്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ ഒരേസ്വരത്തില്‍ അഭിപ്രായപ്പെടുന്നു. ന്യൂയോര്‍ക്ക് കോണ്‍സുലേറ്റിലെ കോണ്‍സല്‍ ആയിരുന്ന വെങ്കിട്ടരാമന് പെരുമാള്‍ കഴിഞ്ഞമാസം റിട്ടയര്‍ ആയപ്പോള്‍ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിക്കാന്‍ കോണ്‍സല്‍ ജനറല്‍ ജ്ഞാനേശ്വര്‍ മുലായ് തോമസ് ടി. ഉമ്മനോടാണ് ആവശ്യപ്പെട്ടത്. അദ്ദേഹം നേതൃത്വം നല്കുന്ന ഹെറിറ്റേജ് ഇന്ത്യ എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് സമ്മേളനം തോമസ്.ടി ഉമ്മന്‍ ഗംഭീരമാക്കുകയും ചെയ്തു.
സേവനത്തിന്റെയും സാമൂഹ്യപ്രവര്ത്തനത്തിന്റെയും അഞ്ചു പതിറ്റാണ്ടു കാലത്തെ മലയാളികള്‍ക്കിടയിലെ ഒളി മങ്ങാത്ത പരിചയമാണ് തോമസ് ടി. ഉമ്മനെ അമേരിക്കന്‍ മലയാളികളുടെ നേതൃനിരയിലേക്ക് ഉയര്‍ത്തിക്കാണിക്കുന്നത്. മലയാളി അസോസിയേഷനുകളില്‍ മുന്നില്‍നില്‍ക്കുന്ന ഫോമയുടെ ആരംഭകാലം മുതല്‍ക്ക് ഒരു വിധത്തിലുമുള്ള ഔദ്യോഗിക സ്ഥാനത്തിനു വേണ്ടി ഇതുവരെ മത്സരിക്കാതിരുന്ന തോമസ് ടി. ഉമ്മന്‍ ഇത്തവണ മത്സരിക്കുന്നത്, മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടിയുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിനു വേണ്ടിയാണെന്ന് അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവര്‍ പറയുന്നു.
മറ്റുള്ളവര്‍ക്കായ് എല്ലായ്പ്പോഴും ഊണും ഉറക്കവും മറന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യം കാണിക്കുന്ന തോമസ് ടി ഉമ്മന്‍ ഫോമയുടെ നേതൃനിരയിലേക്ക് ഉയരേണ്ടത് ആവശ്യമാണെന്ന് വിവിധ സംഘാടകരില്‍ പലരും സമ്മതിക്കുന്നു. സംഘടനാതലത്തില്‍ കരുത്തനായ സാരഥി എന്ന നിലയിലും ശ്രദ്ധേയനും സേവനസന്നദ്ധതയിലൂടെ ആത്മാര്‍ത്ഥ വ്യക്തമാക്കുകയും ചെയ്ത തോമസ് ടി ഉമ്മന്‍ ഫോമയുടെ ജനറല്‍ സെക്രട്ടറിയായി ഉയര്‍ന്നു വരാന്‍ അതു കൊണ്ട് തന്നെ അമേരിക്കയിലെയും കാനഡയിലുമുള്ള വിവിധ അസോസിയേഷന് നേതൃത്വത്തിലുള്ളവരും ആഗ്രഹിക്കുന്നു.
തിരുവല്ലയിലെ സോഷ്യല്‍ സര്‍വീസ് ലീഗ് സെക്രട്ടറി, അഖില കേരള ബാലജനസഖ്യത്തിന്റെ തിരുവല്ല യൂണിയന് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള തോമസ് ടി. ഉമ്മന്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ കോണ്‍സുലേറ്റ് പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരമാര്‍ഗ്ഗമായി എന്നും മുന്നില്‍ നില്‍ക്കുന്നുവെന്നത് അദ്ദേഹത്തെ നേരിട്ടറിയാവുന്നവര്‍ ഉയര്ത്തിപ്പിടിക്കുന്നയൊരു യാഥാര്‍ത്ഥ്യമാണ്. അമേരിക്കന്‍ മലയാളികളുടെ ആവേശമായി മാറിക്കൊണ്ടിരിക്കുന്ന ഫോമയ്ക്ക് എന്നും സാമൂഹിക നന്മ മാത്രം മുന്നില്‍ കണ്ടു പ്രവര്‍ത്തിക്കുന്നവരെയാണ് ആവശ്യം. അതു കൊണ്ടു തന്നെ യാതൊരു പ്രതിഫലേച്ഛയും കൂടാതെ സേവനസന്നദ്ധനായി പ്രവര്‍ത്തിക്കുന്ന തോമസ് ടി ഉമ്മനെ വിജയിപ്പിക്കേണ്ടത് എല്ലാ മലയാളികളുടെ ആത്മാര്‍ത്ഥമായ ആവശ്യമാണെന്ന് അദ്ദേഹത്തിന് ഒപ്പമുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഫോമയുടെ ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കാനും സാധൂകരിക്കാനും മനുഷ്യസ്നേഹികളായ പ്രവര്‍ത്തകരെയാണ് കാലഘട്ടത്തിന് ആവശ്യം.
മലയാളികളുടെ മുഴുവന്‍ സേവനങ്ങള്‍ക്ക് വേണ്ടി ഫോമ കൈ കോര്‍ക്കുന്ന മഹദ് വേദിയില്‍ തോമസ് ടി. ഉമ്മനെ പോലെയുള്ള ജനകീയ നേതാക്കളുടെ സാന്നിധ്യം അനിവാര്യമായ അവശ്യഘടകമാണെന്ന് പ്രവാസി മലയാളികളും സമ്മതിക്കുന്നു. എല്ലാ താത്പര്യങ്ങളെയും മാറ്റി വച്ചു മനുഷ്യസ്നേഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുക എന്ന നന്മ ഉയര്‍ത്തിപ്പിടിക്കുന്ന ഇത്തരം വ്യക്തിത്വങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഫോമയെ പോലെയുള്ള സംഘടനയ്ക്കും ആവശ്യമെന്നാണ് ഫോമ ദേശീയ കണ്വന്ഷനിലെത്തുന്നവരുടെയെല്ലാം ഏക അഭിപ്രായം.
Comments