You are Here : Home / USA News

സ്‌നേഹസംഗീതം ജൂണ്‍ 22ന്‌ ഞായറാഴ്‌ച താമ്പയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, June 22, 2014 09:28 hrs UTC

താമ്പാ: അമേരിക്കയില്‍ സ്‌നേഹസംഗീതമായി പെയ്‌തുതിറങ്ങിയ സ്റ്റീഫന്‍ ദേവസ്സി ഇനി താമ്പ മലയാളികളുടെ മുന്നിലേക്ക്‌.ജൂണ്‍ 22ന്‌ ഞായറാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ വാല്‍റിക്കോയിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ (2620 Washington Road, Valrico, FL-33594) വെച്ചാണ്‌ നടക്കുന്നത്‌.

സ്റ്റീഫന്‍ ദേവസിക്കൊപ്പം അമേരിക്കന്‍ മലയാളികളുടെ പ്രിയ ഗായകനും ക്രൈസ്‌തവ ഭക്തിഗാനമേഖലയിലെ അഗ്രഗണ്യനും ലോകമെങ്ങുമുളള മലയാള ക്രൈസ്‌തവ മാനസങ്ങളില്‍ സ്ഥിര പ്രതിഷ്‌ഠ നേടിയ ഗായകനുമായ ബിനോയ്‌ ചാക്കോ, ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിം ഇമ്മാനുവേല്‍ ഹെന്റി, അമൃതാ സൂപ്പര്‍ സ്റ്റാര്‍ വിജയി ജോബ്‌ കുര്യന്‍, തെന്നിന്ത്യയിലെ പ്രശസ്‌ത ഗായിക സിസിലി എബ്രഹാം എന്നിവരും `സ്‌നേഹ സംഗീതം' സംഗീത വിരുന്നിന്‌ മാറ്റു കൂട്ടുന്നു. സ്റ്റീഫനു പുറമെ ജോസി ജോണ്‍ (ഗിറ്റാര്‍), നിര്‍മ്മല്‍ സേവ്യര്‍ (ഡ്രംസ്‌), ഷോമി ഡേവിസ്‌(പെര്‍ക്കഷന്‍), ജോസി ആലപ്പുഴ (ഫ്‌ളൂട്ട്‌, സാക്‌സോഫോണ്‍) , സ്റ്റീഫന്‍ ദേവസിയുടെ ജ്യേഷ്‌ഠ സഹോദരനും പ്രമുഖ മ്യുസീഷ്യനും, പരിപാടിയുടെ പ്രോഗ്രാം ഡയറക്ടറുമായ സാം ദേവസി. കേരളത്തിലെ പ്രമുഖനായ സൗണ്ട്‌ എന്‍ജിനിയര്‍ ടെന്നിസണ്‍ തുടങ്ങിയ പ്രമുഖ സംഗീതജ്ഞരും 'സ്‌നേഹസംഗീതം 2014 നെ മികവുറ്റതാക്കുന്നു.

കുടുതല്‍ വിവരങ്ങള്‍ക്ക്‌ വിനോയ്‌ ജോര്‍ജ്‌(813) 5084972, (863) 399 9655, റോയി(718) 9085415, മനോജ്‌(727) 2262297, ജോമോന്‍ കുളപ്പുരയ്‌ക്കല്‍(863)7094434 വെബ്‌സൈറ്റ്‌ www.tampaconcert.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.