You are Here : Home / USA News

മലങ്കര കാത്തലിക്‌ മിഡ്‌വെസ്റ്റ്‌ റീജിയന്റെ കുടുംബ സമ്മേളനം ജൂലൈ 26,27 തീയതികളില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, June 21, 2014 09:38 hrs UTC

  

ടൊറന്റോ: വടക്കേ അമേരിക്കന്‍ മലങ്കര കത്തോലിക്കാ മിഡ്‌വെസ്റ്റ്‌ റീജിയന്റെ കുടുംബ സമ്മേളനം കാനഡയിലെ ടൊറന്റോ മാര്‍ ഈവാനിയോസ്‌ നഗറില്‍ ജൂലൈ 26,27 തീയതികളില്‍ നടത്തപ്പെടുന്നു. `ഞാനും എന്റെ കുടുംബവും കര്‍ത്താവിനെ സേവിക്കും' ജോഷ്വാ 24:15 എന്നതാണ്‌ ഈ സമ്മേളനത്തിന്റെ മുഖ്യ ചിന്താവിഷയം.

ഷിക്കാഗോ, ഡിട്രോയിറ്റ്‌, ടൊറന്റോ. എഡ്‌മണ്ടന്‍ എന്നീ ഇടവകകളാണ്‌ മിഡ്‌വെസ്റ്റ്‌ റീജിയനിലുള്ളത്‌. ഇതിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ബിഷപ്പ്‌ തോമസ്‌ മാര്‍ യൗസേബിയോസ്‌, മോണ്‍ പീറ്റര്‍ കോച്ചേരി, മോണ്‍ തോമസ്‌ കളാരത്തില്‍, റവ.ഫാ. സജി മുക്കൂട്ട്‌, റവ. മാരിയോ സാല്‍വടോറി, ബ്ര. റ്റോബി മണിമലേത്ത്‌, ബ. സുരേഷ്‌ ഡൊമിനിക്‌ തുടങ്ങിയവര്‍ വിവിധ വേദികളില്‍ വചനശുശ്രൂഷ നിര്‍വഹിക്കുകയും ചര്‍ച്ചാ ക്ലാസുകള്‍ നയിക്കുകയും ചെയ്യും.

കുടുംബ സമ്മേളനത്തിന്റെ വിജയത്തിനായി റവ.ഡോ. സജി മുക്കൂട്ട്‌ (ജനറല്‍ കണ്‍വീനര്‍), റവ.ഫാ. ജോണ്‍ കുര്യാക്കോസ്‌, റവ.ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍, റവ. ഫാ. തോമസ്‌ പുതുപ്പറമ്പില്‍ (കോ-കണ്‍വീനര്‍), ജോര്‍ജ്‌ തോമസ്‌ (ജനറല്‍ സെക്രട്ടറി), ഫ്രാന്‍സീസ്‌ താഴമണ്‍, സൈമണ്‍ പ്ലാത്തോട്ടം, ജോണ്‍ തോമസ്‌, രാജേഷ്‌ ജേക്കബ്‌ (ടൊറന്റോ), ബഞ്ചമിന്‍ തോമസ്‌ (ഷിക്കാഗോ), ഗീവര്‍ഗീസ്‌ യോഹന്നാന്‍ (ഡിട്രോയിറ്റ്‌), തോമസ്‌ ചെറിയാന്‌ (എഡ്‌മണ്ടന്‍), ജോഷ്വാ ജോസഫ്‌ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ. ഡോ. സജി മുക്കൂട്ട്‌ (917 673 5318), റവ.ഫാ. ജോണ്‍ കുര്യാക്കോസ്‌ (647 230 0574), ജോര്‍ജ്‌ തോമസ്‌ (416 287 1887).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More