You are Here : Home / USA News

വിജയഗാഥ- പ്രവാസികളുടെ വിജയകഥകളുമായി മലയാളം ടെലിവിഷനും, എം.സി.എന്‍ ചാനലും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, June 20, 2014 08:08 hrs UTC



വിവിധ മേഖലകളില്‍ മികച്ച വിജയം കൈവരിക്കുകയും സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ രംഗങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്‌ത നോര്‍ത്ത്‌ അമേരിക്കയിലെ പ്രവാസികളെ ആസ്‌പദമാക്കിയുള്ള `വിജയഗാഥ' എന്ന പരിപാടി മലയാളം ടെലിവിഷന്‍, എം സി എന്‍ ടെലിവിഷന്‍ എന്നീ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്നു. പ്രശസ്‌ത മാധ്യമ പ്രവര്‍ത്തക വിനീത നായരാണ്‌ ഈ പരിപാടി അവതരിപ്പിക്കുന്നത്‌ .

`അമേരിക്കയിലുള്ള അനേകം പ്രവാസികള്‍ ജീവിതത്തില്‍ തങ്ങളുടെ തൊഴിലിലോ ബിസിനസ്‌ ലോ വിജയം നേടിയവരാണ്‌ . ഇക്കൂട്ടത്തില്‍ പലരും സമൂഹത്തിന്‌ പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുമുണ്ട്‌. ഇങ്ങനെയുള്ളവരെ ദൃശ്യ മാധ്യമത്തിലൂടെ പരിചയപ്പെടുത്തുന്നതില്‍ അഭിമാനമുണ്ട്‌ ,` വിനീത നായര്‍ അഭിപ്രായപ്പെട്ടു.

വിജയഗാഥയുടെ ആദ്യത്തെ എപ്പിസോഡില്‍ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ശ്രീ പദ്‌മകുമാര്‍ നായരെയും പത്‌നി ഡോ. ഗീത മേനോനെയും വിനീത പരിചയപ്പെടുത്തുന്നു. ജൂണ്‍ 20 (വെള്ളി) രാത്രി 8 മണിക്കും, ജൂണ്‍ 21 (ശനി) ഉച്ചയ്‌ക്ക്‌ 12 മണിക്കും മലയാളം ടെലിവിഷന്‍ ഈ പരിപാടി സംപ്രേക്ഷണം ചെയ്യുന്നതാണ്‌ . ജൂണ്‍ 21 (ശനി) വൈകുന്നേരം 7. 30നും, ജൂണ്‍ 22 (ഞായര്‍) വൈകുന്നേരം 7. 30നും എം സി എന്‍ ടെലിവിഷനിലും ഈ പരിപാടി കാണാം.

വിജയഗാഥയുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ താല്‌പര്യമുള്ളവര്‍ info@vineethanair.com എന്ന ഈമെയിലില്‍ ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.