You are Here : Home / USA News

ഫോമാ കണ്‍വന്‍ഷന്‌ കൊടി ഉയരുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, June 18, 2014 10:58 hrs UTC

ഫിലാഡല്‍ഫിയ: ഫോമയുടെ നാലാമത്‌ അന്തര്‍ദേശീയ കണ്‍വന്‍ഷന്‌ കൊടി ഉയരുവാന്‍ ദിവസങ്ങള്‍ മാത്രം. ഫിലാഡല്‍ഫിയയ്‌ക്ക്‌ സമീപമുള്ള കിംഗ്‌ ഓഫ്‌ പേഴ്‌സിയയില്‍ സ്ഥിതിചെയ്യുന്ന വിശാലമായ വാലിഫോര്‍ജ്‌ കാസിനോ കണ്‍വന്‍ഷന്‍ സെന്ററില്‍ ജൂണ്‍ 26 വ്യാഴാഴ്‌ച മുതല്‍ 29 ഞായറാഴ്‌ച വരെയാണ്‌ കണ്‍വന്‍ഷന്‍ അരങ്ങേറുന്നത്‌. ഒട്ടേറെ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ വലിയ ഒരു ജനകീയ പങ്കാളിത്തതിന്‌ വാലിഫോര്‍ജ്‌ കണ്‍വന്‍ഷന്‍ സെന്റര്‍ വേദിയാകുകയാണ്‌.

 

പെന്‍സില്‍വേനിയ ഗവര്‍ണര്‍ എഡ്വേര്‍ഡ്‌ റെന്‍ഡെല്‍, യു.എസ്‌ അസിസ്റ്റന്റ്‌ സെക്രട്ടറി ഓഫ്‌ കൊമേഴ്‌സ്‌ ഡോ. അരുണ്‍കുമാര്‍, ഫിലാഡല്‍ഫിയ മേയര്‍, കേരളാ സാംസ്‌കാരിക വകുപ്പ്‌ മന്ത്രി കെ.സി ജോസഫ്‌, എം.എല്‍.എമാരായ തോമസ്‌ ചാണ്ടി, ജോസഫ്‌ വാഴയ്‌ക്കന്‍, സണ്ണി ജോസഫ്‌, സാംസ്‌കാരിക-മാധ്യമ ലോകത്തെ കുലപതികളായ അംബാസിഡര്‍ ടി.പി ശ്രീനിവാസന്‍, പി. വിജയന്‍ ഐ.പി.എസ്‌, സന്തോഷ്‌ ജോര്‍ജ്‌ (മനോരമ), ഫ്രാന്‍സീസ്‌ (മനോരമ), ജോണ്‍ ബ്രിട്ടാസ്‌ (കൈരളി), ജോര്‍ജ്‌ കള്ളിവയലില്‍ (ദീപിക), സിനിമാതാരങ്ങളായ മനോജ്‌ കെ. ജയന്‍, മംമ്‌താ മോഹന്‍ദാസ്‌, രമ്യാ നമ്പീശന്‍, അംബിക, സാബു ചെറിയാന്‍ തുടങ്ങി ഒട്ടേറെ അതിഥികളാണ്‌ കണ്‍വന്‍ഷന്‌ എത്തിച്ചേരുന്നത്‌.

കൂടാതെ അമേരിക്കയിലെ സാംസ്‌കാരിക-സാഹിത്യ-കലാ-സിനിമാ രംഗത്തെ അതികായന്മാര്‍ പങ്കെടുക്കുന്നു. കണ്‍വന്‍ഷനിലെ പ്രധാന പരിപാടികള്‍:

ജൂണ്‍ 26- വ്യാഴാഴ്‌ച

ഫിലിംഫെസ്റ്റിവല്‍, ഓപ്പണിംഗ്‌ സെറിമണി, ഫിലാഡല്‍ഫിയ ടൂര്‍, കള്‍ച്ചറല്‍ പ്രോഗ്രാം.

ജൂണ്‍ 27 വെള്ളിയാഴ്‌ച

ഫോമാ നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌, നാടകോത്സവം, ഫോമാ യൂത്ത്‌ ഫെസ്റ്റിവല്‍, സാഹിത്യ സമ്മേളനം, ചിരിയരങ്ങ്‌, മീഡിയാ സെമിനാര്‍, വിമന്‍സ്‌ ഫോറം, മലയാളി മങ്ക-ബെസ്റ്റ്‌ കപ്പിള്‍സ്‌, പൊളിറ്റിക്കല്‍ ഫോറം മീറ്റിംഗ്‌, സോഷ്യല്‍ സെക്യൂരിറ്റി/റിട്ടയര്‍മെന്റ്‌ സെമിനാര്‍, പ്രൊസഷന്‍/പബ്ലിക്‌ മീറ്റിംഗ്‌, റമ്മി ടൂര്‍ണമെന്റ്‌, സ്റ്റീഫന്‍ ദേവസി ആന്‍ഡ്‌ ടീം മ്യൂസിക്കല്‍ കണ്‍സേര്‍ട്ട്‌.

ജൂണ്‍ 28 ശനിയാഴ്‌ച

ഫോമാ ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌, ഫോമാ ജനറല്‍ കൗണ്‍സില്‍ ആന്‍ഡ്‌ ഇലക്ഷന്‍, യംഗ്‌ പ്രൊഫഷണല്‍ സമ്മിറ്റ്‌, മിസ്‌ ഫോമാ ബ്യൂട്ടി പേജന്റ്‌, 56 കളി മത്സരം, ഫോമാ ബാങ്ക്വറ്റ്‌ ആന്‍ഡ്‌ യൂത്ത്‌ ബാങ്ക്വേറ്റ്‌, വിജയ്‌ യേശുദാസ്‌, ശ്വേതാ മോഹന്‍ ഗാനമേള, യൂത്ത്‌ ഡി.ജെ ആന്‍ഡ്‌ ഡാന്‍സ്‌. ജൂണ്‍ 29 ഞായറാഴ്‌ച സമാപന സമ്മേളനം, ഫിലാഡല്‍ഫിയ വിഷന്‍ (ഗാനമേള).

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.fomaa.com, 215 934 7212.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More
More From Trending
View More