You are Here : Home / USA News

ഫാദേഴ്‌സ് ഡെ ദുരന്തം: കുടുംബത്തിലെ നാലംഗങ്ങള്‍ വെടിയേറ്റു മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, June 18, 2014 09:38 hrs UTC



റിച്ച് മോണ്ട് : 2 വയസ്സുള്ള മകനേയും, 9 വയസ്സുള്ള വളര്‍ത്തു മകളേയും, 30 വയസ്സുള്ള ഭാര്യയേയും വെടിവെച്ചു കൊലപ്പെടുത്തിയശേഷം 35 ക്കാരനായ ബാറി ജറിംഗന്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യചെയ്ത സംഭവം രാജ്യം പിതൃദിനമായി ആചരിക്കുന്ന ജൂണ്‍ 15 ഞായറാഴ്ച വൈകുന്നേരം വെര്‍ജിനിയായിലെ മോണ്ടില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ആത്മഹത്യ കുറിപ്പ് എഴുതിവെച്ചതിനുശേഷം ആദ്യം വെടിയുതിര്‍ത്തത് 2 വയസ്സുള്ള മകന്റെ കാറിലേക്കായിരുന്നു. തുടര്‍ന്ന് വളര്‍ത്തു മകളേയും, ഭാര്യയേയും വെടിവെച്ചു വീഴ്ത്തി. വെടിയേറ്റ ഭാര്യയും മകളും രാത്രി പത്തുമണിയോടെ വീടിനു പുറത്തു എത്തിയെങ്കിലും, മുറ്റത്ത് തളര്‍ന്നു വീഴുകയായിരുന്നു.

അടുത്ത് താമസിച്ചിരുന്ന നഴ്‌സ് ഓടിയെത്തി സി.പി.ആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്നുപേര്‍ സംഭവ സ്ഥലത്തും 9വയസ്സുള്ള മകള്‍ ആശുപത്രിയിലും മരണമടഞ്ഞു.

പോലീസ് എത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന കുട്ടികളേയും, മാതാവിനേയുമാണ് കണ്ടത്.

കുട്ടികളേയും, ഭാര്യയേയും വെടിവെച്ചു സ്വയം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണഅ പ്രാഥമിക അന്വേഷത്തിനുശേഷം ചെസ്റ്റ് ഫീല്‍ഡ് പോലീസ് പറയുന്നത്.

കുറച്ചുനാളുകളായി മകന്‍ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്നും, എന്നാല്‍ സാമ്പത്തിക സാഹയമൊന്നും ആവശ്യപ്പെട്ടിരുന്നില്ലെന്ന് ബാറി ജെറിംഗന്റെ അറുപത്തേഴ് വയസ്സുള്ള പിതാവ് പറഞ്ഞു. ഫാദേഴ്‌സ് ഡെയില്‍ നടന്ന ഈ അതിദാരുണ സംഭവം സമീപവാസികളേയും കുടുംബാംഗങ്ങളേയും കണ്ണീരിലാഴ്ത്തി.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.