You are Here : Home / USA News

സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍, ബ്രാഞ്ച്‌ മാനേജര്‍ ഊരകം -(ഒരു പ്രവാസിയുടെ അനുഭവം)

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, June 08, 2014 10:41 hrs UTC

പ്രവാസികളെ കണ്ടാല്‍ നാട്ടിലുള്ളവര്‍ക്ക്‌ ചാകര കാണുന്നപോലെയാണ്‌. പിറന്നനാടിനേയും പ്രിയപ്പെട്ടവരേയും കണാന്‍ വരുന്ന ഇവരില്‍നിന്നും എന്തെങ്കിലും പിടുങ്ങാമെന്ന്‌്‌ മനസ്സില്‍ കണക്ക്‌കൂട്ടി, നിയമകാര്യങ്ങള്‍ നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട നാട്ടിലെ ഉദ്യോഗസ്‌ഥര്‍ പ്രവാസികളുടെ സന്ദര്‍ശനം ദുരിതപൂരിതമാക്കുന്നു. പ്രവാസികള്‍ അന്യനാട്ടില്‍ ജോലിയൊന്നും ചെയ്യാതെ ഏതോ മരത്തില്‍നിന്നും പണം പൊട്ടിച്ചെടുക്കുകയാണ്‌. അപ്പോള്‍പിന്നെ അതില്‍ ഒരു ഓഹരി തങ്ങള്‍ക്കും തന്നാല്‍ എന്ത്‌ എന്ന്‌ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥന്മാര്‍മുതല്‍ ഇങ്ങാാട്ട്‌ പദ്ധതിയിടുന്നു. സര്‍ക്കാര്‍ ഓഫീസ്‌ ജീവനക്കാര്‍ അവരെ നിയമിച്ചിരിക്കുന്ന ജോലിയുടെ അധികാരമുപയോഗിച്ച്‌ പ്രവാസികളെപിഴിയുന്നു. കൈക്കൂലിയും തട്ടിപ്പുമൊക്കെ അങ്ങനെനാട്ടില്‍ പ്രവാസികളെ ആക്രമിക്കുന്നു. ഇതിനൊരറുതിയില്ല. വിദേശത്ത്‌ ജനിച്ച്‌ വീണ്ടും വിദേശത്തേക്ക്‌ കുടിയേറുന്നതിനുമുമ്പ്‌ പുണ്യഭൂമിയായ ഭാരതത്തില്‍ ജീവിക്കാന്‍ എനിക്ക ്‌ഭാഗ്യമുണ്ടായിട്ടുണ്ട്‌.

 

എന്നാല്‍ അന്നൊക്കെ മുതിര്‍ന്നവര്‍ക്കുണ്ടായിരുന്നു പരാതി സര്‍ക്കാര്‍ സ്‌ഥാപനങ്ങളില്‍ അവര്‍ അനുഭവിക്കുന്ന ക്ലേശങ്ങളെപ്പറ്റിയായിരുന്നു. ബാങ്ക്‌ ഉദ്യോഗസ്ഥന്മാര്‍ അങ്ങനെ കൈക്കൂലിക്ക്‌ വേണ്ടി ജനങ്ങളെ കഷ്‌ടപ്പെടുത്തിയത്‌ ഓര്‍മ്മയില്ല. ഈ കഴിഞ്ഞ മാര്‍ച്ചില്‍ ഞാന്‍ (ന്യൂയോര്‍ക്കില്‍ നിന്നും) എന്റെ സഹോദരിക്ക്‌ വിഷുവിനു കിട്ടത്തക്കവിധം ഒരു ചെക്കയച്ചു. അങ്ങനെ എത്രയോ വര്‍ഷങ്ങളായി അയക്കുന്നു. പണ്ടൊക്കെ ഡോളര്‍ അപ്പോള്‍തന്നെ മാറ്റികൊടൂത്തിരുന്നു. ഇപ്പോള്‍ അത്‌ അവിടെ നിന്നയച്ച്‌ ഇവിടെ നിന്നും മാറികിട്ടുമ്പോഴെ പണം നല്‍കുകയുള്ളൂ. ഞാനയച്ച ചെക്ക്‌ എന്റെ സഹോദരി അവര്‍ക്ക്‌ അക്കൗണ്ട്‌ ഉള്ള സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍ങ്കൂരില്‍ (ഊരകം ബ്രാഞ്ച്‌) കൊണ്ട്‌ ചെന്നുകൊടുത്തു. എന്നാല്‍ ബാങ്ക്‌ മാനേജര്‍ അത്‌ സ്വീകരിക്കാന്‍ തയ്യാറായില്ല. കാരണം ചെക്ക്‌ ബുക്കില്‍നിന്നും ചെക്ക്‌ കീറിയെടുത്തപ്പോള്‍ ഒരു പൊട്ടോളം കഷണം കടലാസ്സ്‌, ചെക്കിന്റെ മുകളില്‍ വലത്തെഭാഗത്ത്‌ നിന്നും നഷ്‌ടപ്പെട്ടിരുന്നു. ചെക്കിലെ വിവരങ്ങള്‍ക്കോ ചെക്കിനൊ അത്‌ കൊണ്ട്‌ ഒരു ക്ഷതവുമുണ്ടായിട്ടില്ല. എന്റെ സഹോദരി വ്യാജ ചെക്കുകള്‍ കൊണ്ട്‌ നടക്കുന്ന ഒരാളായി കണ്ട്‌ ആ മാനേജര്‍ ആ ചെക്ക്‌ മാറ്റി പണം തരാന്‍പറ്റില്ലെന്ന്‌ ശഠിച്ചു.

 

ഇരുപത്‌ വര്‍ഷമായി അക്കൗണ്ട്‌ ഉള്ള ബാങ്കിലെ മാനേജര്‍ക്ക്‌ കസ്‌റ്റമര്‍ ആരാണ്‌ അവരെ എങ്ങനെ സഹായിക്കണമെന്ന്‌ ഉദേശ്യമില്ല.ലോകപരിചയമില്ലാത്ത പ്രായമായ എന്റെ സഹോദരിയോട്‌ അയാള്‍ മുട്ടുന്യായങ്ങള്‍ (എന്തെങ്കിലും കൈമടക്ക്‌ കിട്ടനുള്ള അടവ്‌ തന്നെയെന്ന്‌ ഊഹിക്കേണ്ടിയിരിക്കുന്നു) പറഞ്ഞ്‌ തിരിച്ചയച്ചു.വിവരം അവര്‍ എന്നെ അറിയിച്ചപ്പോള്‍ ഉടനെ ഇവിടത്തെ ബാങ്കില്‍ ഞാന്‍ പോയി ഇതെപ്പറ്റി ചോദിച്ചു. അവര്‍ പറഞ്ഞു ചെക്ക്‌ കളക്ഷനായി ഇവിടെ വന്നാല്‍ ഒരു പ്ര്‌ശനവുമുണ്ടാകില്ലെന്നു. ഈ വിവരം ഇവിടെയുള്ള സുഹ്രുത്തുകാളോട്‌ പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു. ഒരു ആയിരം രൂപ ആ മാനേജരുടെ അണ്ണാക്കില്‍ തള്ളികൊടുക്ക്‌ അവന്‍ അത ്‌മാറ്റിതരും. സഹോദരിക്ക്‌ ഇതൊന്നും പരിചയമില്ലായിരിക്കും അല്ലേ.എന്നാല്‍ കൈക്കൂലി കൊടുത്ത്‌ ചെക്ക്‌മാറേണ്ട ഗതികേട്‌ ഇതുവരെവന്നിട്ടില്ല. എന്റെ അച്‌ഛന്റെ കാലം മുതല്‍നാട്ടില്‍ അക്കൗണ്ട്‌ ഉള്ള കാത്തലിക്ക്‌ സിറിയന്‍ ബാങ്ക്‌ എത്രയോ നല്ല രീതിയില്‍ അവരുടെ സേവനം നല്‍കിയിരുന്നു./നല്‍കികൊണ്ടിരിക്കുന്നു.

 

ചെക്ക്‌മാറ്റി കിട്ടാന്‍ സഹോദരി പ്രയാസപ്പെടു ന്നവിവരം അലട്ടാന്‍ തുടങ്ങിയപ്പോള്‍ കസ്‌റ്റമര്‍ സര്‍വിസ്സിനും കോപ്പി എം.ഡിക്കും (സ്റ്റേറ്റ്‌ ബാങ്ക്‌ ഒഫ്‌ ട്രാവന്‍കൂര്‍) വിവരങ്ങള്‍വെച്ച്‌ ഒരു ഇ-മെയില്‍ചെയ്‌താല്‍ പ്രശ്‌നപരിഹാരമുണ്ടാകുമെന്ന്‌ ഞാന്‍ ചിന്തിച്ചത്‌. അതനുസരിച്ച്‌ ചെക്കിന്റെ ഡ്യൂപ്ലിക്കേറ്റ്‌ കോപ്പിയില്‍ ഒറിജിനല്‍ ചെക്കില്‍നിന്നും കീറിപോന്ന പൊട്ടോളം കടലാസ്‌ അദ്ദേഹത്തിനു കാണത്തക്ക വിധം സ്‌കാന്‍ചെയ്‌ത്‌ ( താഴെ അതിന്റെ ചിതം വായനക്കാര്‍ക്കായികൊടുക്കുന്നു) ഉണ്ടായ കാര്യങ്ങള്‍ വിസ്‌തരിച്ചെഴുതി. ഉടനെ ഒരു വരിയില്‍ മറുപടിവന്നു. നിങ്ങളുടെ കത്ത്‌ ബന്ധപ്പെട്ടവര്‍ക്കയക്കുന്നു. അവരില്‍നിന്നും കേട്ടില്ലെങ്കില്‍ വീണ്ടും എഴുതുക. കസ്‌റ്റമര്‍ സര്‍വിസ്സ്‌ മറുപടിയെ അയച്ചില്ല.ഇപ്പോള്‍ മൂന്നാഴ്‌ചയില്‍ കൂടുതലായി.എനിക്ക ്‌ബന്ധപ്പെട്ടവരില്‍ നിന്നും ഒരു മറുപടിയും ലഭിച്ചില്ല. .എം.ഡിയെവിവരം അറിയിച്ചു.

 

അദ്ദേഹം പിന്നെ മറുപടി അയച്ചില്ല. ഇതിനിടയില്‍ എനിക്ക്‌ മറ്റ്‌ ബാങ്കുകളില്‍നിന്നും നാട്ടിലെ ബിസിനസ്സ്‌ സ്ഥാപനങ്ങളില്‍ നിന്നുമുള്ള ജങ്ക്‌ ഇ-മെയിലുകള്‍ കിട്ടി. എന്റെ ഇ-മെയില്‍ എങ്ങനെ അവര്‍ക്കൊക്കെ കിട്ടിയെന്ന്‌ എനിക്കറിയില്ല. ജോലി ചെയ്യുന്ന ബാങ്കിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നു എന്ന വ്യാജേന കസ്‌റ്റമേഴിസ്സിനെ ബുദ്ധിമുട്ടിച്ച്‌ അവരില്‍നിന്നും നക്കാപിച്ച പ്രതീക്ഷിക്കുന്നവര്‍ക്ക്‌ നേരെനടപടിയെടുക്കാന്‍ കഴിയില്ലല്ലോ. കാരണം അവര്‍ വാക്കാല്‍ ചോദിക്കുന്നില്ല.

 

എന്നാല്‍ അവരെക്കാള്‍ മുകളില്‍ ഇരിക്കുന്നവര്‍ക്ക്‌ നടപടിയില്‍വരുന്ന ക്രമക്കേടുകള്‍ മനസ്സിലാക്കിവേണ്ടത്‌ ചെയ്യാമല്ലോ. ഇവിടത്തെ ബാങ്കില്‍ ഒരു പ്ര്‌ശനവുമുണ്ടാകില്ലെന്ന്‌ അവര്‍ പറഞ്ഞതനുസരിച്ച്‌ എം.ഡിക്കെഴുതിയെങ്കിലും അദേഹം മിണ്ടാതിരുന്നു. ഒരു കസ്‌റ്റമര്‍ പോയാല്‍ പോട്ടെ എന്ന വിലക്കുറഞ്ഞ നിലപാട്‌. സമയത്തിനു കാശ്‌ തരാതെ ബുദ്ധിമുട്ടിച്ച ബാങ്കിലെ അക്കൗണ്ട്‌ അവസാനിപ്പിച്ച്‌ വേറെ നല്ല ബാങ്കില്‍ അക്കൗണ്ട്‌ തുടങ്ങാന്‍ സഹോദരിയോട്‌ പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു, ഏകദേശം ഇരുപത്‌ വര്‍ഷമായി അവിടെയല്ലേ, ഒരു മാനേജര്‍ ചീത്തയാണെന്ന്‌ കരുതി നമ്മള്‍ എന്തിനുവേറെ പോകണം. പ്രിയപ്പെട്ട എം.ഡി. ഇതാണു കസ്‌റ്റമറുടെ മനസ്സ്‌. അവരെയാണ്‌താങ്കള്‍ ചുമതലയുള്ള്‌ ഒരു സ്‌ഥാപനത്തിലെ മാനേജര്‍ പ്രത്യക്ഷത്തില്‍ എന്തോപ്രതീക്ഷിച്ച്‌ വിഷമിപ്പിക്കുന്നത്‌. താങ്കളും മിണ്ടാതിരിക്കുന്നത്‌..ഇത്‌ ലജ്‌ജാകരം.!! (ന്യൂയോര്‍ക്കില്‍ നിന്നും സുധീര്‍ പണിക്കവീട്ടില്‍ അറിയിച്ചത്‌)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.