You are Here : Home / USA News

മിസ്‌ ഫോമാ കോമ്പറ്റീഷന്‍: മത്സരാര്‍ത്ഥികളെ ക്ഷണിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, May 31, 2014 06:54 hrs UTC



ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജില്‍ നടക്കുന്ന ഫോമാ അന്താരാഷ്‌ട്ര സമ്മേളനത്തിലെ മിസ്‌ ഫോമാ കോമ്പറ്റീഷനില്‍ പങ്കെടുക്കുവാന്‍ നോര്‍ത്ത്‌ അമേരിക്കയില്‍ സ്ഥിരതാമസക്കാരായ 16 മുതല്‍ 25 വയസ്സ്‌ വരെ പ്രായമുള്ള മലയാളി പെണ്‍കുട്ടികളില്‍നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.

ഫോമാ സമ്മേളനത്തിലെ ഏറെ ആസ്വാദ്യകരവും ജനപ്രിയവുമായ ഒരു ഇനമാണ്‌ ബ്യൂട്ടി പാജന്റ്‌. 2014 ജൂണ്‍ 28 ശനിയാഴ്‌ച ഉച്ച കഴിഞ്ഞ്‌ 1.00 മണിയ്‌ക്ക്‌ ബ്യൂട്ടി പാജന്റ്‌ ആരംഭിക്കും. നാല്‌ ഇനങ്ങളിലായിട്ടായിരിക്കും മത്സരം. മത്സരാര്‍ത്ഥികള്‍ സ്വയം പരിചയപ്പെടുത്തുക എന്നതാണ്‌ ആദ്യയിനം. ഈ റൗണ്ടില്‍ ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള വേഷം ധരിക്കാം.

തുടര്‍ന്നുള്ള ടാലന്റ്‌ കോമ്പറ്റീഷനില്‍ മത്സരാര്‍ത്ഥികള്‍ക്ക്‌ പ്രാവീണ്യമുള്ള ഏതെങ്കിലും മേഖലയില്‍ തങ്ങളുടെ കഴിവ്‌ തെളിയിക്കുവാനുള്ള അവസരം നല്‍കും. ഇന്‍ഡ്യന്‍ വേഷവിധാനമാണ്‌ മൂന്നാമത്തെ റൗണ്ടില്‍. അതില്‍ സാരിയോ സാല്‍വാറോമറ്റേതെങ്കിലും ഇന്‍ഡ്യന്‍വേഷമോ ധരിക്കാവുന്നതാണ്‌.

ഫെനലിസ്റ്റുകളായി തിരഞ്ഞെടുക്കപ്പെടുന്നവരോട്‌ അവസാന റൗണ്ടില്‍ ജഡ്‌ജിംഗ്‌ പാനല്‍ തയ്യാറാക്കുന്ന ചോദ്യങ്ങള്‍ ചോദിക്കും. എല്ലാ റൗണ്ടിലേയും പെര്‍ഫോമന്‍സ്‌ കണക്കിലെടുത്തായിരിക്കും വിജയികളെ തെരഞ്ഞെടുക്കുക. പ്രശസ്‌തസിനിമാതാരവും ഗായികയുമായ മംമ്‌താ മോഹന്‍ദാസ്‌ മിസ്‌ ഫോമായെ കിരീടം അണിയിക്കുന്നതായിരിക്കും.

കൂടാതെ മിസ്‌ ഫോമാ പട്ടം നേടുന്നയാളിന്‌ കാഷ്‌ അവാര്‍ഡും നല്‍കുന്നതാണ്‌. ഫസ്റ്റ്‌ റണ്ണര്‍ അപ്പ്‌, സെക്കന്‍ഡ്‌ റണ്ണര്‍ അപ്പ്‌, മിസ്‌ കണ്‍ജീനിയാലിറ്റി എന്നീ പദവികളും സമ്മാനത്തിന്‌ അര്‍ഹമാകുന്നതായിരിക്കും.

സൗന്ദര്യത്തിനുപുറമെ, ബുദ്ധിശക്തി, ടാലന്റ്‌, വിവേകം, സ്റ്റൈല്‍, വേഷവിധാനം തുടങ്ങിയ പല ഘടകങ്ങളും ഈ മത്സരത്തില്‍ വിലയിരുത്തപ്പെടും. മത്സരാര്‍ത്ഥികള്‍ വേദിയിലെത്തുമ്പോള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി 23 മിനിട്ട്‌ ദൈര്‍ഘ്യമുള്ള പ്രൊഫൈല്‍ വീഡിയോ നേരത്തെ തയ്യാറാക്കി നല്‍കേണ്ടതാണ്‌. കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്‌ മാത്രമേ മത്സരത്തില്‍ പങ്കെടുക്കുവാന്‍ അനുമതിയുള്ളൂ. മൂന്നുദിവസത്തേക്ക്‌ രജിസ്റ്റര്‍ ചെയ്യുവാന്‍ കഴിയാത്ത
മത്സരാര്‍ത്ഥികള്‍ക്കുവേണ്ടി ഒരു ദിവസത്തേക്കുള്ള രജിസ്‌ട്രേഷന്‍ മാത്രമായും നല്‍കുന്നതാണെന്ന്‌ ഫോമാ ഭാരവാഹികള്‍ അറിയിച്ചു.

ഫോമാ വിമന്‍സ്‌ ഫോറമാണ്‌ ബ്യൂട്ടി പാജന്റിന്‌ നേതൃതം നല്‍കുന്നത്‌. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ചുവടെ കൊടുത്തിരിക്കുന്ന വിമന്‍സ്‌ ഫോറം ഭാരവാഹികളുമായി ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. മത്സരാര്‍ത്ഥികളുടെ പേരും പ്രൊഫൈല്‍ വീഡിയോയും ജൂണ്‍ 20 നുമുമ്പ്‌ നല്‍കേണ്ടതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: കുസുമം ടൈറ്റസ്‌ (253 797 0252), റീനി മമ്പലം (203 240 7450), ടെറി മാത്യൂസ്‌ (215 962 3951), ആലീസ്‌ ഏബ്രഹാം (610 876 8010), ബ്ലോസം ജോയി (484 885 7503), നിവേദ രാജന്‍ (302897 4741), ലാലി കളപ്പുരയ്‌ക്കല്‍ (516 931 7866), ഡോ. സാറാ ഈശോ (845 304 4606).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.