You are Here : Home / USA News

എക്യൂമെനിക്കല്‍ വോളിബോള്‍ ബാസ്‌ക്കറ്റ്‌മ്പോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. സെന്റ് ജോസഫ്, ഇമ്മാനുവേല്‍ ടീമുകള്‍ ജേതാക്കള്‍

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, May 28, 2014 10:42 hrs UTC

 

ഹൂസ്റ്റണ്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ നടന്ന രണ്ടാമത് വോളിബോള്‍ ബാസ്‌ക്കറ്റ്‌ബോല്‍ ടൂര്‍ണമെന്റില്‍ ഹൂസ്റ്റണിലെ പ്രമുഖ ടീമുകളായ സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ടീം വോളിബോളിലും ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ടീം ബാസ്‌ക്കറ്റ്‌ബോളിലും ജേതാക്കളായി ട്രോഫികള്‍ കരസ്ഥമാക്കി.

ആദ്യന്തം ആവേശം നിറഞ്ഞുനിന്ന മത്സരങ്ങളില്‍ വിവിധ ഇടവകകളില്‍പ്പെട്ട 20 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്. മെയ് 10ന് ശനിയാഴ്ച രാവിലെ 8 മുതല്‍ സ്റ്റെല്ലാലിങ്കിലുള്ള ദി സോണ്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന ടൂര്‍ണമെന്റ് സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യൂ ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന സമ്മേളനത്തില്‍ പ്രസിഡന്റ് റവ.റോയി തോമസ് അദ്ധ്യക്ഷത വഹിച്ചു. പ്രാരംഭപ്രാര്‍ത്ഥനയ്ക്കും ആരാധനയ്ക്കും റവ.ഫാ.എം.ടി.ഫിലിപ്പ്, റവ.കെ.ബി.കുരുവിള, റവ.കൊച്ചുകോശി ഏബ്രഹാം, യല്‍ദോ പീറ്റര്‍, അരുണ്‍ ഏബ്രഹാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി ഷാജി പുളിമൂട്ടില്‍ സ്വാഗതം ആശംസിച്ചു. വോയ്‌സ് ഓഫ് ഏഷ്യാ പത്രാധിപര്‍ തോമസ് കോശി ആശംസകള്‍ അറിയിച്ചു. ട്രഷറര്‍ കെ.കെ.ജോണ്‍ നന്ദി പ്രകാശിപ്പിച്ചു.

തുടര്‍ന്ന് മത്സരങ്ങള്‍ ആരംഭിയ്ക്കുന്നതിന് മുന്‍പ് ടൂര്‍ണമെന്റ് ചീഫ് കോര്‍ഡിനേറ്റര്‍ എബി മാത്യൂ, ജോയിന്റ് കോര്‍ഡിനേറ്റര്‍ റജി കോട്ടയം എന്നിവര്‍ മത്സരങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും നിയമങ്ങളും ടീമംഗങ്ങളുമായി പങ്കുവച്ചു.

തുടര്‍ന്ന് നടന്ന വാശിയേറിയ വോളിബോള്‍ മത്സരങ്ങള്‍ക്കൊടുവില്‍ സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ടീം ജേതാക്കളായി റവ.ഫാ.ടി.എം. പീറ്റര്‍ മെമ്മോറിയല്‍ ഏവര്‍ റോളിംഗ് ട്രോഫി കരസ്ഥമാക്കി. തുടര്‍ച്ചയായി രണ്ടാംതവണയാണ് സെന്റ് ജോസഫ് ടീം ഒന്നാമതെത്തുന്നത്. ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ടീം റണ്ണര്‍ അപ്പര്‍ സ്ഥാനം കരസ്ഥമാക്കി.

സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ച് ടീമിലെ എബി ഔസേപ്പ്(എംവിപി) തങ്കച്ചന്‍ ചാപ്പച്ചന്‍ ബ്രസ്റ്റ് ഡിഫന്‍സീവ് പ്ലയര്‍) ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ടീമംഗങ്ങളായ റജി വര്‍ഗീസ്(ബെസ്റ്റ് ഓഫന്‍സീവ് പ്ലയര്‍), സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ടീമംഗം ജേക്കബ് സഖറിയാ(ബെസ്റ്റ് സെറ്റര്‍) എന്നിവര്‍ വ്യക്തിഗത ട്രോഫികള്‍ക്ക് അര്‍ഹരായി.

ഹോളി ഇമ്മാനുവേല്‍ സിഎസ്‌ഐ ഇടവകവികാരി റവ.ഡോ.റോയി വര്‍ഗീസ് ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക വികാരി സജു മാത്യൂ അച്ചനും അതാതു ഇടവക ടീമംഗങ്ങളായി കളികളത്തിലെ താരങ്ങളായപ്പോള്‍ കാണികളില്‍ ആവേശം തിരതല്ലി.

പുരുഷന്മാരുടെ ബാസ്‌ക്കറ്റ് ബോള്‍ മത്സരത്തില്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക ടീം ഒന്നാം സ്ഥാനത്തെത്തി ഇ.വി.ജോണ്‍ മെമ്മോറിയന്‍ എവര്‍ റോളിംഗ് ട്രോഫി കരസ്ഥമാക്കിയപ്പോള്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ച് ടീം രണ്ടാം സ്ഥാനത്തിനര്‍ഹരായി. ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ടീം അംഗം ജസ്റ്റിന്‍ ജോര്‍ജ്ജ് എം.വി.വി.യായി തെരഞ്ഞെടുക്കപ്പെട്ടു. വനിതകളുടെ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയിലെ ചുണക്കുട്ടികള്‍ ജേതാക്കളായി. എന്‍.എം. ചാക്കോ പൊട്ടാനാനിക്കല്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയ്ക്ക് അര്‍ഹരായപ്പോള്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ചര്‍ച്ച് ടീം രണ്ടാം സ്ഥാനത്തെത്തി. ഇമ്മാനുവേല്‍ ടീമംഗം ജോവാന്‍ ജോണ്‍ എംവിപിയായി തെരഞ്ഞെടുക്കപ്പെട്ടു.

ബാസ്‌ക്കറ്റ്‌ബോള്‍ 3 പോയിന്റ് മത്സരത്തില്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയിലെ ഷെര്‍വിന്‍ ഉമ്മന്‍ ചാമ്പ്യനായപ്പോള്‍ രണ്ടാം സ്ഥാനം ഇമ്മാനുവേല്‍ ഇടവകയിലെ ഷോണ്‍ മാത്യൂവും സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിലെ ജെബി കലത്തൂറും പങ്കിട്ടു.

നൈനാന്‍ വീട്ടിനാല്‍, ജോണ്‍സണ്‍ കല്ലുംമൂട്ടില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് കമ്മറ്റി ടൂര്‍ണമെന്റിലെ സ്‌കോര്‍ബോര്‍ഡുകള്‍ നിയന്ത്രിച്ചു.

മത്സരവിജയികള്‍ക്കുള്ള ട്രോഫികള്‍ പ്രസിഡന്റ് റവ.റോയി. തോമസ്, വൈസ് പ്രസിഡന്റ് റവ.ഫാ.ബിനു ജോസഫ് എന്നിവര്‍ വിജയികള്‍ക്ക് സമ്മാനിച്ചു.

പി.ആര്‍.ഓ. തോമസ് വൈക്കത്തുശേരില്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.