You are Here : Home / USA News

പാര്‍ത്ഥസാരഥി പിള്ള നാമം ഭാഗവത സപ്താഹ യജ്ഞം കമ്മിറ്റി ചെയര്‍മാന്‍

Text Size  

Vineetha Nair

klvineetha@yahoo.com

Story Dated: Saturday, May 24, 2014 11:29 hrs UTC


 
ന്യുജഴ്സി . ട്രൈ-സ്റ്റേറ്റ് മേഖലയിലെ ആത്മീയ പരിപാടികള്‍ക്ക് വര്‍ഷങ്ങളായി നേതൃത്വം നല്‍കി വരുന്ന ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള, പ്രമുഖ പ്രവാസി സംഘടനായ നാമം മാല്‍ബറോയിലെ  ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ജൂണ്‍ 21 മുതല്‍ 28 വരെ നടത്തുന്ന ഭാഗവത സപ്താഹ യജ്ഞത്തിന്റെ കമ്മിറ്റി ചെയര്‍മാനും മുഖ്യ പൌരാണികനുമായിരിക്കുമെന്ന് നാമം സ്ഥാപകനും പ്രസിഡന്റുമായ മാധവന്‍  ബി. നായര്‍ അറിയിച്ചു.

ന്യുജഴ്സിയില്‍ ആദ്യമായാണ് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നടത്തുന്നത്. ഭാഗവത മഹാപുരാണം തുഞ്ചത്ത് എഴുത്തച്ഛന്‍ കിളിപ്പാട്ട് രൂപത്തിലാക്കിയതാണ് വായിക്കുക. ഓരോ ദിവസവും വായിക്കുന്ന ഭാഗത്തെപ്പറ്റി യജ്ഞാചാര്യന്‍ മണ്ണടി ഹരി മലയാളത്തിലും ഇംഗീഷിലും വിശദീകരിക്കും. ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ളയോടൊപ്പം, വാസുദേവ് പുളിക്കല്‍, രാധാകൃഷ്ണ പിള്ള, ശ്രീധരന്‍ നായര്‍, ഭാനുമതി അമ്മ തുടങ്ങിയവരാണ് പാരായണം നടത്തുന്നവര്‍. ഇതോടനുബന്ധിച്ച് വിശേഷാല്‍ പൂജകള്‍, അര്‍ച്ചനകള്‍, സാംസ്കാരിക സമ്മേളനം, കലാ പരിപാടികള്‍ എന്നിവയുമുണ്ടാകും. പങ്കെടുക്കുന്നവര്‍ക്ക് രജിസ്ട്രേഷനും ഭക്ഷണവും സൌജന്യമായിരിക്കും.    

ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ നഷ്ടപ്പെടുന്ന ആത്മീയതയ്ക്ക് ഉണര്‍വേകാന്‍ വേണ്ടിയുള്ള  സപ്താഹ യജ്ഞത്തില്‍ ജാതിമത ഭേദമില്ലാതെ ഏവര്‍ക്കും പങ്കെടുക്കാവുന്നതാണ്.  

വിപുലമായി നടത്തുന്ന സപ്താഹ യജ്ഞത്തിന്റെ ഒരുക്കങ്ങള്‍ ചീഫ് കോര്‍ഡിനേറ്റര്‍ സഞ്ജീവ് കുമാറിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. യജ്ഞത്തിന്റെ വിജയത്തിനുവേണ്ടി ഏവരെയും സഹകരണം പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് മാധവന്‍ ബി. നായര്‍ പറഞ്ഞു. ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള യജ്ഞത്തിന്റെ മുഖ്യ നടത്തിപ്പുകാരനായെത്തുന്നതില്‍ നാമം ഭാരവാഹികള്‍ അതീവ സന്തുഷ്ഠരാണെന്നും അദ്ദേഹം പറഞ്ഞു.    

കൂടുതല്‍ വിവരങ്ങള്‍ക്ക്:
മാധവന്‍ ബി. നായര്‍: 732 718 7355
സഞ്ജീവ് കുമാര്‍: 732 306 7406   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.