You are Here : Home / USA News

മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ കറി കത്തിക്കിരയാക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച മാതാവ് അറസ്റ്റില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, May 22, 2014 08:59 hrs UTC



232ലോസ് ആഞ്ചലസ്: നൊന്തു പ്രസവിച്ച് മാതാവില്‍ നിന്നുള്ള ചൂടും, പാലും നുകര്‍ന്ന്, സുരക്ഷിത കരവലയത്തിനുള്ളില്‍ വളര്‍ന്ന് പുഷ്പിക്കേണ്ട മൂന്നു കുരുന്നുകള്‍, സ്വന്തം മാതാവിന്റെ കരങ്ങള്‍ കൊണ്ടുതന്നെ മൃത്യൂവിനിരയാകേണ്ടിവന്ന കരളലിയിപ്പിക്കുന്ന കഥ ലോസ് ആഞ്ചലസില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കേരള്‍ കൊര്‍നായഡൊ എന്ന മുപ്പതു വയസ്സുള്ള മാതാവാണ് ജനിച്ചു രണ്ടു മാസവും, രണ്ടു വയസ്സ്, മൂന്ന് വയസ്സും പ്രായമുള്ള മൂന്ന് പെണ്‍കുഞ്ഞുങ്ങളെ കറി കത്തിക്കൊണ്ട് കുത്തി കൊലപ്പെടുത്തിയ ശേഷം കൈതണ്ട മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ചത്.

മെയ് 20 ചൊവ്വാഴ്ച 5മണിയോടെ സംഭവസ്ഥലത്ത് എത്തിചേര്‍ന്ന പോലീസ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന മാതാവിനേയും കുഞ്ഞുങ്ങളേയുമാണ് കാണാന്‍ കഴിഞ്ഞത്. കുഞ്ഞുങ്ങള്‍ ഇതിനകം തന്നെ മരിച്ചിരുന്നു. രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങളാണ് കാരള്‍ കുട്ടികളെ കൊലപ്പെടുത്തിയ വിവരം പറഞ്ഞതെന്ന് ലോസ് ആഞ്ചലസ് കൗണ്ടി ഷെറിഫ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ അറിയിച്ചു. തുടര്‍ന്ന് പോലീസ് മാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്ത. കുട്ടികളുടെ പിതാവ് തൊട്ടടുത്തുള്ള സ്ട്രീറ്റില്‍ സ്വന്തം കാറില്‍ എന്തോ റിപ്പയര്‍ ചെയ്യുകയായിരുന്നു. കുട്ടികളുടെ അമ്മൂമ്മയാണ് സംഭവത്തിന് ആദ്യം ദൃക്‌സാക്ഷിയായത്.

പോലീസ് എത്തുമ്പോള്‍ ശരീരത്തിലും മുഖത്തും ചോരയൊലിപ്പിച്ചു നഗ്നയായി കൈയ്യില്‍ കത്തിയുമായി നിന്നിരുന്ന മാതാവിനെ ബ്ലാങ്കറ്റ് പുതപ്പിച്ചു ആംബുലന്‍സിലേക്ക് മാറ്റുകയായിരുന്ന്. സംഭവത്തിനുമുമ്പ് അമ്മായിയമ്മയെ ഫോണില്‍വിളിച്ചു എനിക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നതായി പറഞ്ഞുവെന്ന് അയല്‍വാസി മാഡ്രിയ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.