You are Here : Home / USA News

ഇന്ത്യന്‍ അമേരിക്കന്‍ ഗവര്‍ണ്ണര്‍ ബോബി ജിന്‍ഡാള്‍ സുവിശേഷകന്റെ റോളില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, May 21, 2014 09:06 hrs UTC

 

വെര്‍ജീനിയ: “അടിയുറച്ച ഹിന്ദുവിശ്വാസികളായിരുന്ന മാതാപിതാക്കള്‍ കൗമാര പ്രായത്തില്‍ രഹസ്യമായി ബൈബിള്‍ വായിക്കുന്നതു അറിഞ്ഞാല്‍ എങ്ങനെ പ്രതികരിക്കുമെന്നായിരുന്നു എന്റെ ഭയം, മാതാപിതാക്കള്‍ കാണാതെ വീടിനകത്തുള്ള ക്ലോസറ്റില്‍ കയറിയിരുന്നാണ് അമേരിക്കയില്‍ എത്തിയതിനുശേഷം ആദ്യമായി ഞാന്‍ ബൈബിള്‍ വായിച്ചത്.”

മെയ് രണ്ടാംവാരം വെര്‍ജീനിയ ലിബര്‍ട്ടി യൂണിവേഴ്‌സിറ്റി കണ്‍സര്‍വേറ്റീവ് ക്രിസ്ത്യന്‍ കോളേജില്‍ നടത്തിയ പ്രഭാഷണത്തിലാണ് ഹിന്ദു വിശ്വാസത്തില്‍ നിന്നു ക്രിസ്ത്യന്‍ വിശ്വാസത്തിലേക്കുള്ള മതപരിവര്‍ത്തന കഥ ലൂസിയാന ഗവര്‍ണ്ണര്‍ ബോബി ജിന്‍ഡാല്‍ വിവരിച്ചത്.

2016 ല്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന ബോബി, ക്രിസ്ത്യന്‍ കണ്‍സര്‍വേറ്റീവ്‌സും, ക്രിസ്ത്യന്‍ പുരോഹിതരും തിങ്ങി നിറഞ്ഞ സദസ്സില്‍ നടത്തിയ പ്രസംഗം അമേരിക്കന്‍ പ്രസിഡന്റ് പദത്തിലേക്കുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചു.

ജീസസ്സ് ക്രൈസ്റ്റിന്റെ വചനങ്ങള്‍ മനസ്സിരുത്തി വായിച്ചു അതു തീര്‍ത്തും ശരിയാണെന്ന് എനിക്ക് ബോധ്യമായി. ജീവനുള്ള ദൈവത്തെ കണ്ടെത്തിയെന്ന് ചിന്തിക്കുമ്പോള്‍തന്നെ, ദൈവം എന്നെ കണ്ടെത്തി എന്ന് പറയുന്നതാകും കൂടുതല്‍ ശരി എന്ന് ഞാന്‍ വിശ്വസിക്കുന്നു. ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷം ഏതെന്ന് ചോദിച്ചാല്‍, ക്രിസ്തുവിനെ വ്യക്തിപരമായി എന്റെ രക്ഷകനായി സ്വീകരിച്ച നിമിഷമെന്നേ ഞാന്‍ പറയൂ, ഒരു സുവിശേഷകന്റെ വാക്ചാതുര്യത്തോടും പൂര്‍ണ്ണവിശ്വാസത്തോടും ബോബി നടത്തിയ വികാര സാന്ദ്രമായ പ്രഭാഷണം കരഘോഷത്തോടെ എഴുന്നേറ്റു നിന്നാണ് സദസ്യര്‍ സ്വീകരിച്ചത്. ഞാനൊരു കത്തോലിക്കാ സുവിശേഷകനാണെന്നു കൂടി ബോബി ജിന്‍ഡാല്‍ കൂട്ടിച്ചേര്‍ത്തു. മതസ്വാതന്ത്ര്യം നേടിയെടുക്കുന്നതിനുള്ള നിശ്ശബ്ദയുദ്ധം ജനങ്ങള്‍ അറിഞ്ഞോ അറിയാതേയോ ഇവിടെ നടക്കുന്നു. ഒബാമ ഭരണകൂടത്തിന്റെ നയങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് ലൂസിയാനാ ഗവര്‍ണ്ണര്‍ പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.