ഫിലാഡല്‍ഫിയ: ജൂണ്‍ 26 മുതല്‍ 29 വരെ പെന്‍സില്‍വേനിയയിലെ വാലി ഫോര്‍ജ് കണ്വന്ഷന് സെന്ററില്‍ അരങ്ങേറുന്ന ഫോമാ കണ്‍വന്‍ഷനില്‍ വോളിബോള്‍ ടൂര്‍ണമെന്റ്, ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് എന്നിവയ്ക്ക് പുറമെ മനസിന് കുളിര്‍മയും സന്തോഷവും നല്കുവാന് 56 കളി ടൂര്‍ണമെന്റും സംഘടിപ്പിക്കുന്നു. ജൂണ്‍ 27-ന് വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുമണി വരെ നടത്തുവാനാണ് സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ പന്ത്രണ്ടോളം ടീമുകള്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മത്സരത്തില്‍ പങ്കാളികളായി കഴിഞ്ഞു.
56 കളി ടൂര്‍ണമെന്റില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിച്ചേരുന്ന ടീമുകള്‍ക്ക് യഥാക്രമം 1000, 750, 500 ഡോളര്‍ വീതം ക്യാഷ് അവാര്‍ഡും, ട്രോഫിയും നല്‍കുന്നതാണ്. ടൂര്‍ണമെന്റിന്റെ വിജയത്തിനായി ശക്തമായ ഒരു ടീം പ്രവര്‍ത്തിച്ചുവരുന്നു. മാത്യു ചെരുവില്‍ (ഡിട്രോയിറ്റ്), ജോസഫ് മാത്യു (ഡിട്രോയിറ്റ്), ജോര്‍ജ് മണ്ണിലം (ഡിട്രോയിറ്റ്), സാബു സ്കറിയ (ഫിലാഡല്‍ഫിയ), തോമസ് തോമസ് (കാനഡ), സൈമണ്‍ ജോര്‍ജ് ടോമി, മാത്യു, ദിലീപ് വര്‍ഗീസ്, സണ്ണി വാളിപ്ലാക്കല്‍ എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു സ്കറിയ (267 980 7923), ജോസഫ് മാത്യു (248 767 6822).
Comments