You are Here : Home / USA News

ലോസ്‌ആഞ്ചലസ്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ കടവില്‍ കോര്‍എപ്പിസ്‌കോപ്പ നയിക്കുന്ന ഏകദിന കോണ്‍ഫറന്‍സ്‌

Text Size  

Story Dated: Tuesday, May 06, 2014 09:39 hrs UTC


    

കാലിഫോര്‍ണിയ: സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ മലങ്കര ആര്‍ച്ച്‌ ഡയോസിസില്‍ പ്രവര്‍ത്തിച്ചുവരുന്ന പാസ്റ്ററല്‍ കെയര്‍ സര്‍വീസിന്റെ ആഭിമുഖ്യത്തില്‍ ഏകദന കോണ്‍ഫറന്‍സ്‌ മെയ്‌ 17-ന്‌ ശനിയാഴ്‌ച ലോസ്‌ ആഞ്ചലസിലെ സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ വെച്ച്‌ നടത്തപ്പെടുന്നു. `Why do Bad Things Happen to God Marriages?' എന്നതാണ്‌ കോണ്‍ഫറന്‍സിലെ മുഖ്യചിന്താവിഷയം. പാസ്റ്ററല്‍ കെയര്‍ സര്‍വീസ്‌ ഡയറക്‌ടര്‍ വെരി റവ. ഐബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പ (ബാള്‍ട്ടിമോര്‍) മോഡറേറ്ററായിരിക്കും.

വിവാഹ ജീവിതം വളരെ മോശമാണെന്നും, അതില്‍ നിന്ന്‌ രക്ഷപെടാനാഗ്രഹിക്കുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍, വൈവാഹിക ജീവിതത്തില്‍ അസുഖകരമായ അനുഭവങ്ങള്‍ നേരിടുമ്പോള്‍ അവയ്‌ക്ക്‌ പരിഹാരം കണ്ടെത്തി സന്തോഷകരമായ ജീവിതം നയിക്കാന്‍ ദമ്പതികള്‍ പരിശ്രമിക്കണമെന്ന്‌ മറ്റൊരു വിഭാഗം പ്രതികരിക്കുന്നു. ദാമ്പത്യബന്ധത്തിലെ അസന്തുഷ്‌ടി പരിഹരിക്കുവാന്‍, ശരിയായ ദിശയിലേക്ക്‌ നയിക്കുവാന്‍ ഉതകുന്ന ഉപദേശം നല്‍കുകയും, ഇതിലേക്ക്‌ ദമ്പതികളെ സുസജ്ജരാക്കുകയുമാണ്‌ പാസ്റ്ററല്‍ കെയര്‍ സര്‍വീസിന്റെ പ്രവര്‍ത്തനലക്ഷ്യം. മാര്യേജ്‌ ആന്‍ഡ്‌ ഫാമിലി കൗണ്‍സിലിംഗ്‌ മേഖലയില്‍ അമേരിക്കയില്‍ നാല്‍പ്പതില്‍പ്പരം വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള വന്ദ്യ കടവില്‍ ഏബ്രഹാം കോര്‍എപ്പിസ്‌കോപ്പ പ്രസ്‌തുത വിഷയത്തില്‍ ഉന്നത ബിരുദം നേടിയിട്ടുള്ള വ്യക്തിയാണ്‌.

മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ മുന്‍ ഭദ്രാസന സെക്രട്ടറി, വൈദീക സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം 2013-ല്‍ ഭദ്രാസനത്തില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ പാസ്റ്ററല്‍ കെയര്‍ സര്‍വീസിന്റെ ഡയറക്‌ടറായി സേവനം അനുഷ്‌ഠിച്ചുവരുന്നു. കുടുംബത്തോടൊപ്പം ബാള്‍ട്ടിമോറില്‍ താമസിക്കുന്നു.

സെന്റ്‌ മേരീസ്‌ ദേവാലയ വികാരി വെരി റവ. സാബു തോമസ്‌ ചോറാറ്റില്‍ കോര്‍എപ്പിസ്‌കോപ്പ മുഖ്യ സംഘാടകനായ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി ഇടവക മാനേജിംഗ്‌ കമ്മിറ്റിയംഗങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. മെയ്‌ 17-ന്‌ ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌ ആരംഭിക്കുന്ന സമ്മേളനം സന്ധ്യാ നമസ്‌കാരത്തോടുകൂടു സമാപിക്കും. അനുഗ്രഹീതമായ ഈ സമ്മേളനത്തിലേക്ക്‌ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. ബിജു ചെറിയാന്‍ അറിയിച്ചതാണിത്‌.

വിലാസം: St. Marys Syriac Orthodox Church, 10034 Laurel Ave, Whittier, California 90605.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.