You are Here : Home / USA News

ആര്‍ ആന്‍ഡ്‌ ടി പ്രൊഡക്ഷന്‍സിന്റെ ഉല്ലാസ തിരമാല യു.എസ്‌.എയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, April 30, 2014 09:13 hrs UTC

  

ന്യൂയോര്‍ക്ക്‌: ആര്‍ ആന്‍ഡ്‌ ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ന്യൂയോര്‍ക്ക്‌ മലയാളി സ്‌പോര്‍ട്‌സ്‌ ക്ലബ്‌ സ്‌പോണ്‍സര്‍ ചെയ്യുന്ന ഉല്ലാസ തിരമാല എന്ന മെഗാഷോ മെയ്‌ 18-ന്‌ ഞായറാഴ്‌ച 5 മണിക്ക്‌ കോള്‍ഡന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ (ക്യൂന്‍സ്‌ കോളജ്‌) വെച്ച്‌ നടത്തപ്പെടുന്നതാണ്‌.

ആര്‍ ആന്‍ഡ്‌ ടി പ്രൊഢക്ഷന്‍സ്‌ ദീര്‍ഘകാലമായ മലയാളികളുടെ ഇടയില്‍ വിവിധ കലാപരിപാടികളുമായി സഹകരിച്ച്‌ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ആര്‍ ആന്‍ഡ്‌ ടി പ്രൊഡക്ഷന്‍സ്‌ ഏറ്റവും മികവുറ്റതും കലാമുല്യമുള്ളതുമായ സ്റ്റേജ്‌ ഷോകള്‍ സംഘടിപ്പിക്കുന്നതില്‍ അത്യന്തം ഉത്സുകരാണ്‌. ഉല്ലാസത്തിരമാലയില്‍ സിനിമാതാരങ്ങളായ വിനീത്‌ ശ്രീനിവാസന്‍ കേരളത്തിലെ സിനിമാ പ്രേക്ഷകര്‍ക്ക്‌ ഒഴിച്ചുകൂടാന്‍ കഴിയാത്ത അവിഭാജ്യ ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ്‌. എണ്‍പതുകളിലെ രോമാഞ്ചമായിരുന്ന റഹ്‌മാന്‍ മലയാളി സിനിമയില്‍ ഇപ്പോഴും നിറസാന്നിധ്യമാണ്‌.

ശ്വേതാ മേനോന്‍, സിനിമ-ടെലിവിഷന്‍ രംഗത്ത്‌ മലയാളികളെ രസിപ്പിക്കുന്ന സയനോര, സച്ചിന്‍ വാര്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തുന്ന ഗാനമേളയും, ടീം റൊമാന്‍സ്‌ അവതരിപ്പിക്കുന്ന ഹാസ്യപരിപാടികളും ഉണ്ടായിരിക്കുന്നതാണ്‌. ആര്‍ ആന്‍ഡ്‌ ടിയുടെ ബാനറില്‍ ജി.എസ്‌ വിജയന്‍ സംവിധാനം നിര്‍വഹിക്കുന്നു. മെയ്‌ 28 മുതല്‍ ജൂണ്‍ 1 വരെ യു.എസ്‌.എയിലും കാനഡയിലുമുള്ള വിവിധ നഗരങ്ങളില്‍ നിങ്ങള്‍ക്ക്‌ ഇവരുടെ പ്രകടനം ആസ്വദിക്കാവുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും ബന്ധപ്പെടുക: ഷിബു (516 859 2531), ബോബി (646 261 6314). ക്യൂന്‍സ്‌ കോളജ്‌ കോള്‍ഡന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ മെയ്‌ 18-ന്‌ പാര്‍ക്കിംഗ്‌ സൗകര്യം ഉണ്ടായിരിക്കുന്നതാണ്‌. രഘു നൈനാന്‍ ഒരു വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.