You are Here : Home / USA News

ഷെപ്പേര്‍ഡ്‌ (ഇടയന്‍) പുറത്തിറങ്ങി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, April 26, 2014 10:40 hrs UTC

മാര്‍പാപ്പയുടേയും, മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്റേയും പ്രസംഗങ്ങളും സന്ദേശങ്ങളും പ്രസ്‌താവനകളും ലോകത്തെല്ലായിടത്തുമുള്ള സീറോ മലബാര്‍ കത്തോലിക്കര്‍ക്കും, മറ്റ്‌ വിദേശ കത്തോലിക്കര്‍ക്കും ലഭ്യമാക്കുന്നതിനായി ഇംഗ്ലീഷ്‌ ഭാഷയില്‍ ഒരു ബൈ-മന്ത്‌ലി `ഷെപ്പേര്‍ഡ്‌ (ഇടയന്‍)' ജീവന്‍ ബുക്‌സ്‌ ഭരണങ്ങാനം പ്രസിദ്ധീകരിക്കുന്നു. സീറോ മലബാര്‍ സഭയുടെ പബ്ലിക്‌ അഫയേഴ്‌സ്‌ കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന റവ. ഡോ. ജോര്‍ജ്‌ മഠത്തിപ്പറമ്പിലാണ്‌ ഈ മാസികയുടെ ചീഫ്‌ എഡിറ്റര്‍. മാര്‍പാപ്പയെക്കുറിച്ച്‌ അടുത്ത നാളുകളില്‍ വിവിധ പുസ്‌തകങ്ങള്‍ ചുരുങ്ങിയ സമയംകൊണ്ട്‌ എഴുതിയ ടോണി ചിറ്റിലപ്പള്ളി മാനേജിംഗ്‌ എഡിറ്ററായി പ്രവര്‍ത്തിക്കുന്നു. കെട്ടിലും മട്ടിലും പ്രസിദ്ധമായ ടൈം മാഗസിനെ ഓര്‍മ്മിപ്പിക്കുന്നു ഈ മാസികയുടെ മുഖചിത്രം.

ആദ്യ ലക്കിത്തിലെ പ്രധാന ലേഖനങ്ങള്‍ താഴെപ്പറയുന്നവയാണ്‌.

Major Arch Bishop- A Beacon of Hope. Francis, The Ignation Pope.

New Evangelization Cardinal on Marriage and Family

ആദ്യ ലക്കം മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ റോമിലേക്ക്‌ യാത്രതിരിക്കുന്നതിനു മുമ്പ്‌ വായിക്കുന്നതാണ്‌ ചിത്രം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.