You are Here : Home / USA News

ഷിക്കാഗോ സെന്റ്‌ മേരിസില്‍ പെസഹ, ദുഖവെള്ളി ഭക്തിപൂര്‍വം ആചരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, April 26, 2014 07:19 hrs UTC

സാജു കണ്ണമ്പള്ളി

 

ചിക്കാഗോ:സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ യേശുനാഥന്റെ അവസാനത്തെ തിരുവത്താഴത്തിന്റെ സ്‌മരണപുതുക്കി പെസഹവ്യാഴം ആചരിച്ചു. വൈകിട്ട്‌ 7 മണിക്ക്‌ നടന്ന കാല്‍കഴുകല്‍ ശുശ്രുഷയ്‌ക്കും തിരുകര്‍മ്മങ്ങള്‍ക്കും വികാരി ഫാ. എബ്രഹാം മുത്തോലത്ത്‌ കാര്‍മ്മികത്വം വഹിച്ചു.അള്‍ത്താര ബാലന്മാരുടെ കാലുകള്‍ കഴുകികൊണ്ട്‌ യേശു പഠിപ്പിച്ച വിനയത്തിന്റെ മാത്രകയായ കലുകഴുകള്‍ ശുശ്രുഷ ഫാ. ഏബഹാം മുത്തോലത്ത്‌ ആവര്‍ത്തിച്ചു.

ലോക രക്ഷക്കുവേണ്ടി സ്വയംബലി കഴിച്ച ക്രിസ്‌തുനാഥന്റെ കുരിശുമരണത്തിന്റെ ഓര്‍മ്മ പുതുക്കി ദുഖ വെള്ളിയാഴ്‌ച പിഡാനുഭവവായന, കുരിശുചുംബിക്കല്‍ ,കുരിശിന്റെ വഴി, എന്നീ തിരുകര്‍മ്മങ്ങള്‍ നടത്തി നൂറുകണക്കിന്‌ ഇടവകാംഗങ്ങള്‍ വലിയ ആഴ്‌ച ശുശ്രുഷകളില്‍ ഭക്തിപുര്‍വ്വം പങ്കെടുത്തു. ദുഖ വെള്ളി ശുശ്രുഷകളില്‍ ഫാ എബ്രഹാം മുത്തോലത്ത്‌, ഫാ സിജു മുടകൊടില്‍, ഫാ സജി പിണര്‍കയില്‍ എന്നിവര്‍ നയിക്കുകയുണ്ടായി.

ജിനോ കക്കട്ടില്‍, ടോമി ഇടത്തില്‍ , തോമസ്‌ ഐക്കരപറമ്പില്‍, ബിജു കണ്ണച്ചാപറമ്പില്‍, ജോയിസ്‌ മറ്റത്തികുന്നേല്‍ , ജോണി കുട്ടി പിള്ളവീട്ടില്‍ സി സേവിയര്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.