You are Here : Home / USA News

ജോയി ചെമ്മാച്ചേല്‍ ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

Text Size  

Story Dated: Wednesday, April 09, 2014 10:43 hrs UTC


ഷിക്കാഗോ . ജോയി ചെമ്മാച്ചേല്‍ ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിkക്കുന്നു. സിനിമാ നടനും, വാഗ്മിയും, സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകനുമായ അദ്ദേഹം ഇപ്പോള്‍ ഫൊക്കാനാ കണ്‍വന്‍ഷന്‍ കണ്‍വീനര്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍, ഷിക്കാഗോ കെസിഎസ് പ്രസിഡന്റ്, കെസിസിഎന്‍എ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, പ്രഥമ ക്നാനായ ഗ്ലോബല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. മുന്‍ ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്റായിരുന്നു അദ്ദേഹം

പ്രവര്‍ത്തി പരിചയം കൊണ്ടും, പ്രാഗല്ഭ്യം കൊണ്ടും മറ്റാരെക്കാളും ആ സ്ഥാനത്തിന് താന്‍ യോഗ്യനാണെന്നും, കൂടുതല്‍ ജനോപകാരപ്രദാനമായ പ്രവര്‍ത്തനങ്ങളില്‍ കൂടി ഫൊക്കാനയെ നയിക്കാനും, ജനഹൃദയങ്ങളില്‍ എത്തിക്കാനും തന്നാലാവുംവിധം ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ഇതിനോടകം തന്നെ  നിരവധി സംഘടനകളുടെ പിന്തുണ തനിക്ക് ലഭിച്ചത് തന്റെ ജനസമ്മതിയുടെ വിജയമാണെന്നും അടുത്ത ഇലക്ഷനില്‍ എല്ലാവരും തങ്ങളുടെ വോട്ടുകള്‍ നല്കി തന്നെ വിജയിപ്പിക്കണമെന്ന് അപേക്ഷിക്കുന്നതായും ജോയി ചെമ്മാച്ചേല്‍ അറിയിച്ചു.

ജൂലൈ 4 മുതല്‍ 6 വരെ ഷിക്കാഗോ ഒഹയര്‍ ഹയറ്റ് റീജന്‍സി ഹോട്ടലില്‍ നടക്കുന്ന ഫൊക്കാന ആഗോള കണ്‍വന്‍ഷനോടനുബന്ധിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.