You are Here : Home / USA News

രണ്ടു വയസ്സുകാരന്റെ വെടിയേറ്റ് പതിനൊന്നു വയസ്സുള്ള സഹോദരി മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, April 07, 2014 09:05 hrs UTC

ഫിലാഡല്‍ഫിയാ : വീടിനകത്തു കളിച്ചുകൊണ്ടിരുന്ന കുട്ടികളില്‍ രണ്ടു വയസ്സുകാരന്റെ കൈയ്യിലിരുന്ന തോക്ക് അബന്ധത്തില്‍ വെടിപൊട്ടിയതിനെ തുടര്‍ന്ന് പതിനൊന്നു വയസ്സുള്ള സഹോദരി മരിച്ച സംഭവം ഫിലാഡല്‍ഫിയായില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

നാലുകുട്ടികളുമായി മാസ്റ്റര്‍ റൂമില്‍ ഇരിക്കുകയായിരുന്ന മാതാവ് ബാത്ത്‌റൂമില്‍ പോയ സമയത്താണ് സംഭവം നടന്നത്. ഏപ്രില്‍ 5 ശനിയാഴ്ച മാതാവിന്റെ ബോയ്ഫ്രണ്ട് പുതിയതായി വാങ്ങികൊണ്ടുവന്ന തോക്ക് ഫ്രിഡ്ജിനു മുകളിലാണ് വെച്ചിരുന്നത്.

രണ്ട് വയസ്സുക്കാരന്റെ കയ്യില്‍ തോക്ക് എങ്ങനെ കിട്ടി എന്ന് അന്വേഷിച്ചുവരുന്നു. നെഞ്ചിനകത്തേക്ക് തുളച്ചുകയറിയ വെടിയുണ്ട നീക്കംചെയ്യുന്നതിനായി  ഫിലാഡല്‍ഫിയ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

ഫിലാഡല്‍ഫിയ പോലീസ് ലഫ്. ജോണ്‍ വാക്കര്‍ ഏപ്രില്‍ 6 ഞായറാഴ്ച പത്രങ്ങള്‍ക്ക് നല്‍കിയതാണ് ഈ വിവരങ്ങള്‍.

അശ്രദ്ധമായി വീട്ടിനകത്ത് തോക്ക് സൂക്ഷിച്ചതിന് കേസ്സ് എടുക്കണമോ എന്ന് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് പരിശോധിച്ചുവരികയാണ്. പതിനൊന്നു വയസ്സുള്ള ജമാറയാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. അമ്മയുടെ പേര്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. വീട്ടില്‍ അശ്രദ്ധമായി വെച്ചിരിക്കുന്ന തോക്ക് കുട്ടികള്‍ എടുത്തു കളിക്കുന്നതുമൂലം ഉണ്ടാകുന്ന അപകടമരണങ്ങള്‍ നിരവധിയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More