You are Here : Home / USA News

ജയ്ഹിന്ദ് ടി.വി ഇലക്ഷന്‍ സംവാദം സംഘടിപ്പിച്ചു

Text Size  

Story Dated: Friday, April 04, 2014 02:23 hrs UTC

 
 
ന്യൂയോര്‍ക്ക്: ജയ്ഹിന്ദ് ടിവി സംഘടിപ്പിച്ച ലോക്‌സഭ ഇലക്ഷന്‍ സംവാദം വന്‍ വിജയമായി. ഏപ്രില്‍ 2ന് ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്റിലുള്ള ടൈസന്‍ സെന്ററിലാണ് ചര്‍ച്ച സംഘടിപ്പിച്ചത്. ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുള്ള സാമൂഹികസാംസ്‌കാരിക നേതാക്കളും രാഷ്ട്രീയ നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു.
 
രണ്ടു ഭാഗങ്ങളായി നടന്ന ചര്‍ച്ചയില്‍ യു.പി.എ സര്‍ക്കാരിന്റെ നേട്ടങ്ങളേയും, കോട്ടങ്ങളേയും കുറിച്ച് സമഗ്രമായ വിശകലനവും, രണ്ടാം ഭാഗത്ത് അടുത്ത കേന്ദ്ര ഇലക്ഷനില്‍ ചര്‍ച്ചയാകേണ്ട വിഷയങ്ങളെക്കുറിച്ച് അമേരിക്കന്‍ മലയാളികളുടെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടുള്ള വിശകലനവുമാണ് നടന്നത്. 
 
ഫോമാ പൊളിറ്റിക്കല്‍ ഫോറം പ്രസിഡന്റ് തോമസ് ടി. ഉമ്മന്‍, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, ഫൊക്കാന ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്, പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ഐ.എന്‍ ഒ. സി ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ രാമചന്ദ്രന്‍,  ഐ.എന്‍.ഒ.സി നേതാക്കളായ ജോസ് ചാരുംമൂട്,യു.എ നസീര്‍,  മോഹന്‍ ചെറുമണ്ണില്‍, കുഞ്ഞ് മാലിയില്‍, ഓര്‍മ്മ നാഷണല്‍ ട്രസ്റ്റി അലെക്‌സ് തോമസ്, ഇന്‍ഡ്യാ കാത്തലിക് അസോസിയേഷന്‍ സെക്രട്ടറി ചെറിയാന്‍ ചക്കാലപ്പടവില്‍, കോശി ഉമ്മന്‍, കുര്യന്‍ പള്ളിയാങ്കല്‍, ഡോ. ജേക്കബ് തോമസ്, ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വര്‍ഗീസ് ഉലഹന്നാന്‍, അര്‍ജുന്‍ ആന്റണി, ജയിംസ് ഇളംപുരയിടത്തില്‍, സെവന്‍ ബോറോ ചാരിറ്റി പ്രസിഡന്റ് മത്തായി പി. ദാസ്, കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് മുന്‍ പ്രസിഡന്റ് ജോണ്‍ പോള്‍, മാത്തുക്കുട്ടി ഈശോ, വര്‍ഗീസ് തെക്കേക്കര, ഫൊക്കാന വിമന്‍സ് ഫോറം നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ലീലാ മാരേട്ട്, സജി തോമസ്, യു.എസ് മലയാളി മാനേജിങ് എഡിറ്റര്‍ മാത്യു മൂലേച്ചേരില്‍, തോമസ് മാത്യു (അനില്‍), കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ വര്‍ഗീസ് ലൂക്കോസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.
 
ജയ്ഹിന്ദ് ടിവി യു.എസ്.എ പ്രോഗ്രാമിങ് അന്‍ഡ് മാര്‍ക്കെറ്റിങ് ഡയറക്ടര്‍ ജിന്‍സ്‌മോന്‍ സഖറിയ മോഡറേറ്ററായിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.