You are Here : Home / USA News

സ്റ്റാറ്റന്‍ഐലന്റില്‍ പാത്രിയര്‍ക്കീസ്‌ ബാവ അനുസ്‌മരണം ഞായറാഴ്‌ച

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, March 29, 2014 11:53 hrs UTC

ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐലന്റിലെ മുഴുവന്‍ കേരള ക്രൈസ്‌തവ ദേവാലയങ്ങളുടേയും കൂട്ടായ്‌മയായ `എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ ഇന്‍ സ്റ്റാറ്റന്‍ഐലന്റിന്റെ' ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞയാഴ്‌ച കാലം ചെയ്‌ത സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭാ തലവനും അന്ത്യോഖ്യായുടേയും കിഴക്കൊക്കെയുടേയും പാത്രിയര്‍ക്കീസുമായ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ്‌ സാഖാ ഈവാസ്‌ ഒന്നാമന്‍ പാത്രിയര്‍ക്കീസ്‌ ബാവായുടെ സ്‌മരണയ്‌ക്കുമുന്നില്‍ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുവാന്‍ യോഗം ചേരുന്നു. മാര്‍ച്ച്‌ 30-ന്‌ ഞായറാഴ്‌ച വൈകുന്നേരം 4.30-ന്‌ സെന്റ്‌ മേരീസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ വെച്ച്‌ നടത്തപ്പെടുന്ന അനുസ്‌മരണ സമ്മേളനത്തില്‍ വിവിധ ദേവാലയങ്ങളിലെ വൈദീകശ്രേഷ്‌ഠര്‍, സാമുദായിക നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. ലോക സമാധാനത്തിനും എക്യൂമെനിക്കല്‍ മേഖലയിലും സമഗ്രസംഭാവനകള്‍ നല്‍കിയിട്ടുള്ള പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ സുറിയാനി സഭയുടെ 122-മത്‌ പാത്രിയര്‍ക്കീസായിരുന്നു. ആചാര്യശ്രേഷ്‌ഠന്റെ പുണ്യസ്‌മരണയ്‌ക്കുമുന്നില്‍ ആദരവ്‌ അര്‍പ്പിക്കുകയും സംയുക്ത അനുസ്‌മരണ ശുശ്രൂഷ നിര്‍വഹിക്കുകയും ചെയ്യുന്ന ഈ ചടങ്ങിലേക്ക്‌ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ മാത്യൂസ്‌ ഏബ്രഹാം (പ്രസിഡന്റ്‌) 917 932 4575, പൊന്നച്ചന്‍ ചാക്കോ (വൈസ്‌ പ്രസിഡന്റ്‌) 718 687 7627, ആഷ്‌ലി മത്തായി (സെക്രട്ടറി) 347 721 6397, ഗീവര്‍ഗീസ്‌ തോമസ്‌ (ജോ. സെക്രട്ടറി) 718 867 3699, ഡോ. ജോണ്‍ കെ. തോമസ്‌ (ട്രഷറര്‍) 917 923 7179, ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ (917 854 3818), ബിജു ചെറിയാന്‍ (347 613 5758), ജോസ്‌ ഏബ്രഹാം (954 476 7396), റവ.ഫാ. രാജന്‍ പീറ്റര്‍ (718 612 9549), റവ.ഫാ. ടി.എ. തോമസ്‌ (732 766 3117), റവ.ഫാ. അലക്‌സ്‌ ജോയി (973 489 6440), റവ.ഫാ. ചെറിയാന്‍ മുണ്ടയ്‌ക്കല്‍ (347 207 7176), റവ.ഫാ. ഫൗസ്റ്റീനോ ക്വിന്റാനില്ല (646 530 3033). വിലാസം: St. Marys Malankara Orthodox Church, 130 Park Ave, Staten Island, NY 10302. ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്‌) അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.