ഡാലസ്: സലീം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായി ഹൈ ക്കോടതി നടത്തിയ വിമര്‍ശനങ്ങള്‍ മാനിച്ചു ഉമ്മന്‍ ചാണ്ടി രാജിക്ക് സന്നദ്ധനാകണമെന്നു അമേരിക്കന്‍ മലയാളി വെല്ഫെയെര് അസോസിയേഷന് പ്രസിഡണ്ട് എബി തോമസ് ആവശ്യപെട്ടു.
ഏതെങ്കിലും ഒരു മന്ത്രിക്കെതിരെ പോലും ഇത്ര മോശമായ പരാമര്‍ശം ഹൈക്കോടതി ഇതുവരെയും ഉന്നയിച്ചിട്ടില്ലെന്നും ധാര്‍മികതയുടെ പേരില്‍ രാജിവെക്കേണ്ടത് കേരളത്തിലെ ജനതയോട് കാട്ടേണ്ട നീതിയാണെന്നും തോമസ് അഭിപ്രായപ്പെട്ടു.
Comments