You are Here : Home / USA News

പാത്രിയര്‍ക്കീസ്‌ ബാവായുടെ ദേഹവിയോഗം: ബാള്‍ട്ടിമോറില്‍ അനുശോചന സമ്മേളനം

Text Size  

Story Dated: Tuesday, March 25, 2014 10:37 hrs UTC

 
ബിജു ചെറിയാന്‍
 

മേരിലാന്റ്‌: ആകമാന സുറിയാനി സഭയുടെ തലവനും അന്ത്യോഖ്യയുടെ കിഴക്കൊക്കെയും പരിശുദ്ധ പത്രോസിന്റെ ശ്ശൈഹിക സിംഹാസനത്തില്‍ വാണരുളിയ നിദാന്ത. ദിവ്യ മഹാ.മഹിമ ശ്രീ. മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ്‌ സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവായുടെ ദേഹവിയോഗത്തില്‍ ബാള്‍ട്ടിമോര്‍ സെന്റ്‌ തോമസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ഇടവക അനുശോചനം രേഖപ്പെടുത്തി. മാര്‍ച്ച്‌ 23-ന്‌ ഞായറാഴ്‌ച വിശുദ്ധ കുര്‍ബാനയ്‌ക്കും അനുസ്‌മരണ ശുശ്രൂഷകള്‍ക്കും ശേഷം നടന്ന സമ്മേളനത്തില്‍ ഇടവക വികാരി വെരി റവ. ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പ അധ്യക്ഷതവഹിച്ചു.

പരിശുദ്ധ പിതാവിന്റെ ആഴമായ ദൈവ വിശ്വാസവും മറ്റുള്ളവരോടുള്ള സ്‌നേഹവാത്സല്യങ്ങളും തന്റെ അനുശോചന സന്ദേശത്തില്‍ കോര്‍എപ്പിസ്‌കോപ്പ എടുത്തുപറഞ്ഞു. മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ സെക്രട്ടറി എന്ന നിലയില്‍ പരിശുദ്ധ ബാവാ തിരുമനസിനെ സിറിയയിലെ പാത്രിയര്‍ക്കാ അരമനയില്‍ സന്ദര്‍ശിക്കുന്നതിനും, ഏതാനും ദിവസം ബാവയോടൊപ്പം താമസിക്കുന്നതിനും, ആത്മീയ അനുഭവങ്ങള്‍ പ്രാപിക്കുന്നതിനും ലഭിച്ച അവസരം ഏറെ ഭാഗ്യമായി കരുതുന്നുവെന്ന്‌ അദ്ദേഹം അനുസ്‌മരിച്ചു. ഇറാക്കിലും സിറിയയിലുമുണ്ടായ യുദ്ധത്തില്‍ കഷ്‌ടതകള്‍ സഹിക്കേണ്ടി വന്ന വിശ്വാസികളെ സംരക്ഷിക്കുവാന്‍ ബാവ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇടവകാംഗങ്ങളായ ഡോ. ജോര്‍ജ്‌ കട്ടക്കുഴി, ജോണ്‍ ജോയി എന്നിവരും ബാവയെ അനുസ്‌മരിച്ച്‌ സംസാരിച്ചു. സെക്രട്ടറി ഗില്ലറ്റ്‌ കൂരന്‍ അനുശോചന സന്ദേശം വായിച്ച്‌ രേഖപ്പെടുത്തി. ബിജു ചെറിയാന്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.