You are Here : Home / USA News

സഹപാഠിയെ വധിച്ച കേസ്സില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, March 11, 2014 08:57 hrs UTC

ഗാര്‍ലന്റ്(ടെക്‌സസ്) : വയലി ഈസ്റ്റ് ഹൈസ്‌ക്കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയെ ചൊല്ലി മൂന്നു വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നടന്ന തര്‍ക്കത്തിനൊടുവില്‍ 17 വയസ്സുക്കാരനായ സഹപാഠിയെ പതിനാറുവയസ്സുള്ള രണ്ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവം ടെക്‌സസ്സിലെ ഗാര്‍ലന്റില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

മാര്‍ച്ച് 8 രാത്രിയില്‍ നടന്ന സംഭവത്തില്‍ പ്രതികളെന്ന് പോലീസ് കരുതുന്ന രണ്ടു വിദ്യാര്‍ത്ഥിളെ അറസ്റ്റു ചെയ്തതായി ജുവനൈല്‍ ഡിറ്റന്‍ഷന്‍ സെന്ററിലെ പ്രോസിക്യൂട്ടര്‍ മാര്‍ച്ച് 10ന് വെളിപ്പെടുത്തി.

മാര്‍ച്ച് 3ന് മുന്‍കൂട്ടി ആസൂത്രണം ചെയ്തതായിരുന്നു ഈ കൊലപാതകം. സംഭവം നടന്ന മാര്‍ച്ച് 8 ശനിയാഴ്ച രാത്രി പതിനാറു വയസ്സുക്കാരായ രണ്ടു സഹപാഠികള്‍ ചേര്‍ന്ന് 17 വയസ്സുക്കാരനെ സ്‌ക്കൂളിനുപുറകിലുള്ള ബെനറ്റ് റോഡില്‍വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദ്ദേഹം ഗാര്‍ലാന്‌റില്‍ മരങ്ങള്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന സ്ഥലത്ത് മറവു ചെയ്യുകയായിരുന്നു.

രണ്ടു വിദ്യാര്‍ത്ഥികളെ സംശയാസ്പദമായ സ്ഥലത്ത് രാത്രി 9.30ന് കണ്ടതായി പോലീസിന് വിവരം ലഭിച്ചു. സ്ഥലത്തെത്തിയ പോലീസിനെ കണ്ടപ്പോള്‍ പ്രതികള്‍ ഓടിരക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും പിന്നീട് തിരിച്ചുവന്ന് തങ്ങള്‍ ഒരാളെ കൊലപ്പെടുത്തി മറവുചെയ്തതായി പോലീസിനോട സമ്മതിച്ചു. പോലീസ് ആദ്യം കാര്യമായി എടുത്തില്ലെങ്കിലും സ്ഥലത്ത് അന്വേഷിച്ചപ്പോള്‍ മൃതദ്ദേഹം കണ്ടെത്തുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി ജഡ്ജിയുടെ മുമ്പില്‍ ഹാജരാക്കിയ രണ്ടുപേരും കുറ്റസമ്മതം നടത്തി. തുടര്‍ന്ന് ഹാജരാക്കിയ രണ്ടുപേരും കുറ്റ സമ്മതം നടത്തി. തുടര്‍ന്ന ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു. പ്രായം പരിഗണിച്ച് പോലീസ് വിദ്യാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കൂടുതല്‍ അന്വേഷണം നടത്തിവരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More