You are Here : Home / USA News

സിസ്റ്റര്‍ റ്റോണിയക്ക് സ്‌നേഹോഷ്മള യാത്രയയപ്പ്

Text Size  

Story Dated: Wednesday, February 26, 2014 12:26 hrs UTC

 
സാജു കണ്ണമ്പള്ളി
 

ചിക്കാഗോ : കഴിഞ്ഞ മൂന്നുവര്‍ഷക്കാലം ചിക്കാഗോ ക്‌നാനായ സമൂഹത്തില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചശേഷം നാട്ടിലേക്ക് മടങ്ങിപോകുന്ന, വിസിറ്റേഷന്‍ സഭാംഗം സിസ്റ്റര്‍ റ്റോണിയക്ക് സെന്റ് മേരീസ് ഇടവകയുടെയും സെന്റ് മേരീസ് മതബോധന സ്‌ക്കൂളിന്റെയും ആഭിമുഖ്യത്തില്‍ സ്‌നോഹോഷ്മളമായ യാത്രയയപ്പ് നല്‍കി.

കിടങ്ങൂര്‍ മഠത്തിലും നേഴ്‌സിംഗ് ടീച്ചിംഗ് രംഗത്തും തുടര്‍സേവനം ചെയ്യുന്നതിനാണ് സിസ്റ്റര്‍ റ്റോണിയ നാട്ടിലേക്ക് മടങ്ങിപോയിരിക്കുന്നത്. സിസ്റ്റര്‍ റ്റോണിയയുടെ പിതാവിന്റെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് ആണ് അടിയന്തിരമായി സിസ്റ്ററിന് നാട്ടിലേക്ക് പോകേണ്ടിവന്നത്. ഫെബ്രുവരി 25 ന് രാവിലെ സെന്റ് മേരീസ് ദേവാലയത്തില്‍ അസിസ്റ്റന്റ് വികാരി ഫാ. സിജു മുടക്കോടിയുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ച് അനുശോചനം രേഖപ്പെടുത്തി.

ദിവ്യബലിമദ്ധ്യേ സിസ്റ്റര്‍ റ്റോണിയ ചിക്കാഗോ ക്‌നാനായ സമൂഹത്തിന് പ്രത്യേകിച്ച് ഗായകസംഘത്തിനും മതബോധനസ്‌ക്കൂളിനും നല്‍കിയ സേവനങ്ങള്‍ക്ക് ഫാ. സിജു മുടക്കോടില്‍ നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് നടന്ന ഹ്രസ്വമായ ചടങ്ങില്‍ വച്ച് മതബോധനസ്‌ക്കൂളിലെ കുട്ടികള്‍ കൈയൊപ്പിട്ട നന്ദിയുടെ കാര്‍ഡ് സിസ്റ്ററിന് കൈമാറി. സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പുഷ്പങ്ങളും സിസ്റ്ററിന് കൈമാറി.

അസിസ്റ്റന്റ് വികാരി ഫാ. സിജു മടക്കോടിയൊടൊപ്പം വിസിറ്റേഷന്‍ കോണ്‍വന്റ് മദര്‍ സി. സേവ്യര്‍, മതബോധന സ്‌ക്കൂള്‍ ഡയറക്ടര്‍ സജി പൂതൃക്കയില്‍, സെന്റ് മേരീസ് ചര്‍ച്ച് കൈക്കാരന്‍മാരായ ജിനോ കക്കാട്ടില്‍, തോമസ് ഐക്കരപറമ്പില്‍, റ്റോമി ഇടത്തില്‍, വിസിറ്റേഷന്‍ സമൂഹാംഗങ്ങള്‍, മതബോധനസ്‌ക്കൂള്‍ അദ്ധ്യാപകര്‍ എന്നിവരും ചടങ്ങുകളില്‍ സന്നിഹിതരായിരുന്നു. വികാരി ഫാ. ഏബ്രഹാം മുത്തോലത്തിന്റെ നന്ദിയും തദവസരത്തില്‍ സിസ്റ്റര്‍ റ്റോണിയക്ക് കൈമാറി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.