You are Here : Home / USA News

ക്‌നാനായ സമുദായം നേരിടുന്ന വെല്ലുവിളികള്‍ ആസ്‌പദമാക്കി ചിക്കാഗോയില്‍ സെമിനാര്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, February 24, 2014 11:26 hrs UTC

ചിക്കാഗോ: നോര്‍ത്ത്‌ അമേരിക്കയിലെ ക്‌നാനായ സമുദായം നേരിടുന്ന വിവിധങ്ങളായ വെല്ലുവിളികളെ ആസ്‌പദമാക്കി ചിക്കാഗോ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തപ്പെടുന്നു. മാര്‍ച്ച്‌ 2-ാം ഞായറാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ കമ്മ്യൂണിറ്റി സെന്ററില്‍വെച്ചാണ്‌ സെമിനാര്‍ നടത്തപ്പെടുന്നത്‌. സമുദായം നേരിടുന്ന വിവിധ പ്രശ്‌നങ്ങളുടെ നിജസ്ഥിതി സമുദായ അംഗങ്ങളില്‍ എത്തിക്കുന്നതിനും അവരില്‍ ശരിയായ അവബോധം സൃഷ്‌ടിക്കുക എന്ന ഉദ്ദേശത്തോടുകൂടിയുമാണ്‌ സെമിനാര്‍ നടത്തുന്നത്‌.

സാമുദായിക പ്രശ്‌ന പരിഹാരത്തിനുള്ള തടസ്സങ്ങള്‍, നേതൃത്വനിരയിലുളള നിസ്സംഗത എന്നിവയെല്ലാം സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെടും. സമുദായത്തില്‍ വിവിധ തലങ്ങളില്‍ തങ്ങളുടെ പ്രാഗത്ഭ്യം തെളിയിച്ച പ്രഗത്ഭര്‍ പങ്കെടുത്തു സംസാരിക്കുന്നു. സെമിനാറിന്റെ കോര്‍ഡിനേറ്റര്‍ കെ.സി.എസ്‌. ലജിസ്ലേറ്റീവ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ ജെയ്‌മോന്‍ നന്ദികാട്ട്‌ ആണ്‌. ജോര്‍ജ്‌ തോട്ടപ്പുറം, ജെസ്സ്‌മോന്‍ പുറമഠത്തില്‍, ജൂബി വെന്നലശ്ശേരി, ബാബു തൈപ്പറമ്പില്‍, ജസ്റ്റിന്‍ തെങ്ങനാട്ട്‌, ലെയ്‌സണ്‍ ബോര്‍ഡ്‌ അംഗം ജോസ്‌ സൈമണ്‍ മുണ്ടപ്ലാക്കന്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.