You are Here : Home / USA News

അമേരിക്കന്‍ മലയാളികള്‍ നിര്‍മ്മിച്ച സിനിമ തോംപ്‌സണ്‍ വില്ല തീയേറ്ററിലേക്ക്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, February 21, 2014 11:07 hrs UTC

ഒരു ധനിക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന പിഞ്ചു ബാലന്‍ അനുഭവിക്കുന്ന കരളലയിക്കുന്ന കഥ. `ആകാശദൂതിനു'ശേഷം തിരക്കഥാകൃത്ത്‌ ഡെന്നീസ്‌ ജോസഫ്‌ വീണ്ടും തീയേറ്ററുകളില്‍ കണ്ണീര്‍പ്പുഴ ഒഴുക്കുന്നു. വേര്‍പാടിന്റെ വേദന അസഹനീയം, എന്നാല്‍ വേര്‍പെടുത്തലിന്റെ വേദനയോ?. ഒ.എന്‍.വി കുറുപ്പ്‌ രചിച്ച്‌ എസ്‌.പി വെങ്കിടേഷ്‌ സംഗീതം പകര്‍ന്ന ഗാനങ്ങള്‍ പ്രത്യേകം ശ്രദ്ധേയമാണ്‌.

നവാഗത സംവിധായകന്‍ അബിന്‍ ജോസഫിന്‌ കേരളാ ഫിലിം ക്രിട്ടിക്‌സിന്റെ ബെസ്റ്റ്‌ ഡയറക്‌ടര്‍ എന്ന അവാര്‍ഡ്‌ തോംപ്‌സണ്‍ വില്ലയിലൂടെ ലഭിച്ചു.

അസാധാരണ അഭിനയപാടവം തെളിയിച്ച്‌ ഭരത്‌ മമ്മൂട്ടിയോടൊപ്പം `ഇമ്മാനുവല്‍' എന്ന ചിത്രത്തില്‍ അഭിനയിച്ച്‌ സിനിമയുടെ ഭാവി വാഗ്‌ദാനമായ ബാലതാരം ഗൗരീശങ്കര്‍ ഈ സിനിമയുടെ നായകവേഷം അലങ്കരിക്കുന്നു. ഇന്നസെന്റ്‌, ലെന, സരയൂ, ഹേമന്ദ്‌, പത്മകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌, എന്നിവരെ കൂടാതെ പ്രഗത്ഭ നടി അനന്യ തോംപ്‌സണ്‍ വില്ലയിലെ മറക്കാനാവാത്ത നായികാവേഷം അണിയുന്നു.

യുണൈറ്റഡ്‌ മൂവി മേക്കേഴ്‌സ്‌ ഓഫ്‌ യു.എസ്‌.എയുടെ ബാനറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി, മഹാദേവ ഫിലിംസ്‌ വിതരണം നിര്‍വഹിക്കുന്ന ഈ കുടുംബ ചിത്രം കേരളത്തില്‍ ഫെബ്രുവരി 21 മുതല്‍ പ്രദര്‍ശനം ആരംഭിക്കുന്നു. ഏവരും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഈ ചിത്രം അമേരിക്കയിലെ ഷിക്കാഗോയിലുള്ള ബിഗ്‌ സിനിമാ തീയേറ്ററില്‍ മാര്‍ച്ച്‌ ഏഴിന്‌ പ്രദര്‍ശിപ്പിക്കും. ജോസ്‌ മുല്ലപ്പള്ളി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More