You are Here : Home / USA News

ഏഞ്ചല മാത്യൂ ഡോ.പ്രസാദ് മാത്യൂവിന്റേയും ഡോ. നാന്‍സി മാത്യൂവിന്റേയും പുത്രി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, February 13, 2014 02:02 hrs UTC

 

ലബക്ക് : ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ന്യൂറോ ബയോളജി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ഏഞ്ചല മാത്യൂ(20 വയസ്സ്) ന്യൂജേഴ്‌സിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞു.
ആറു വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രാക്ടര്‍ ട്രെയ്‌ലറുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ചുവീണ ഏഞ്ചലയുടെ ശരീരത്തിലൂടെ പുറകെ വന്നിരുന്ന വാഹനങ്ങള്‍ കയറിയതാണ് മരണകാരണമായത്.

ന്യൂമെക്‌സിക്കൊ അല്‍ബവെര്‍ക്വ സ്വദേശിയായ ഡോ.പ്രസാദ് മാത്യൂവിന്റേയും ഡോ. നാന്‍സി മാത്യൂവിന്റേയും മകളാണ് ഏഞ്ചല മാത്യു. എലന്തൂര്‍ പുക്കന്നൂര്‍ കുടുംബാംഗമാണ് ഡോ. പ്രസാദ്. ഏഞ്ചലമാത്യുവിന്റെ ഏക സഹോദരന്‍ ആഡ്രു മാത്യൂ ഫ്‌ളോറിഡാ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്.

നോര്‍ത്ത് അമേരിക്കാ-യുറോപ്പ് മാര്‍ത്തോമാ ഭദ്രാസന ട്രഷറര്‍, സഭാ കൗണ്‍സില്‍ മെമ്പര്‍ തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുള്ള ലബക്ക് ഡോ. ജോണ്‍ ലിങ്കന്റെ സഹോദരന്‍ കാര്‍ത്തികപിള്ളി പാണ്ഡ്യലക്കല്‍ ഡോ. ജോണ്‍ ഫിലിപ്പിന്റെ കൊച്ചുമക്കളാണ് ഏഞ്ചലമാത്യൂ.
ലബക്ക് ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച് അംഗമാണ്. സംസ്‌ക്കാരത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.

ഡോ. ജോണ്‍ലിങ്കണ്‍- 806 797 6000

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.