You are Here : Home / USA News

കെ.പി.സി.സി പ്രസിഡന്റ്‌ വി.എം സുധീരന്‌ ഐ.എന്‍.ഒ.സിയുടെ അഭിനന്ദനങ്ങള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, February 12, 2014 11:28 hrs UTC

ന്യൂയോര്‍ക്ക്‌: കെ.പി.സി.സിയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വി.എം. സുധീരന്‌ ഐ.എന്‍.ഒ.സി കേരളാ നാഷണല്‍ കമ്മിറ്റിയുടെ അഭിനന്ദനങ്ങള്‍. മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും, മുന്‍ മന്ത്രിയും, എം.പിയും, എം.എല്‍.എയുമായിരുന്ന സുധീരന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കും.

കെ.എസ്‌.യുവിലൂടെ രാഷ്‌ട്രീയ പ്രവര്‍ത്തനം തുടങ്ങിയ സുധീരന്‌ നാലു പതിറ്റാണ്ടിന്റെ പരിചയ സമ്പത്ത്‌ സംഘടനാ രംഗത്തും പൊതുരംഗത്തുമുണ്ട്‌. കേരളത്തിലെ പൊതു സമൂഹത്തില്‍ പരക്കെ അംഗീകരിക്കപ്പെട്ട വ്യക്തിത്വമാണ്‌ സുധീരന്‍. ജനസമ്മതിയുള്ള നേതാവായ സുധീരന്‌ കോണ്‍ഗ്രസിനെ അച്ചടക്കത്തോടെ നയിക്കാന്‍ കഴിയട്ടെ എന്ന്‌ നാഷണല്‍ കമ്മിറ്റി അധ്യക്ഷന്‍ കളത്തില്‍ വര്‍ഗീസ്‌ ആശംസിച്ചു.

വിവിധ സമുദായങ്ങളുമായി നല്ല രീതിയില്‍ ബന്ധം പുലര്‍ത്താനും, കോണ്‍ഗ്രസിന്‌ കൂടുതല്‍ കരുത്ത്‌ പകരുവാനും സുധീരന്‌ സാധിക്കട്ടെ എന്ന്‌ അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍ ചാക്കോട്‌ രാധാകൃഷ്‌ണന്‍ പറഞ്ഞു.

സുധീരന്‍ കഴിവുള്ള നേതാവും, ഭരണരംഗത്ത്‌ സാമര്‍ത്ഥ്യം തെളിയിച്ചിട്ടുള്ള സംശുദ്ധ രാഷ്‌ട്രീയ പ്രവര്‍ത്തകനുമാണെന്ന്‌ ജനറല്‍ സെക്രട്ടറി ജോബി ജോര്‍ജ്‌ അറിയിച്ചു.

വൈസ്‌ പ്രസിഡന്റ്‌ ഡോ. മാമ്മന്‍ ജേക്കബ്‌, ട്രഷറര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ എന്നിവര്‍ മികച്ച പദവി ലഭിച്ച സുധീരന്‌ മികച്ച പ്രസിഡന്റായി കഴിവ്‌ തെളിയിക്കാന്‍ സാധിക്കട്ടെ എന്ന്‌ ആശംസിച്ചു.

ഐ.എന്‍.ഒ.സി ആശംസാ സന്ദേശം നേരിട്ട്‌ സുധീരന്‌ അയച്ചുകൊടുത്തു. കൂടാതെ എല്ലാ ചാപ്‌റ്റര്‍ പ്രസിഡന്റുമാരുടേയും സന്ദേശവും അറിയിച്ചു.

എ.ഐ.സി.സിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഏക സംഘടനയാണ്‌ ഐ.എന്‍.ഒ.സി.

ജനറല്‍ സെക്രട്ടറി ജോബി ജോര്‍ജ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.