You are Here : Home / USA News

ജോസഫ്‌ കുര്യാപുറം ഫൊക്കാന കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍

Text Size  

Story Dated: Wednesday, February 12, 2014 11:21 hrs UTC

ന്യൂയോര്‍ക്ക്‌: ജോസഫ്‌ കുര്യാപുറത്തിനെ ഈ വര്‍ഷം ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന ഫൊക്കാന അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ കമ്മിറ്റിയില്‍ ജനറല്‍ കണ്‍വീനറായി തിരഞ്ഞെടുത്തതായി പ്രസിഡന്റ്‌ മറിയാമ്മ പിള്ള, ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്‌, എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ വര്‍ഗീസ്‌ ഉലഹന്നാന്‍ എന്നിവര്‍ അറിയിച്ചു.

ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്‌, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി മെമ്പര്‍ , ഫൊക്കാന നാഷണല്‍ ജോയിന്റ്‌ സെക്രട്ടറി, മുന്‍ നാഷണല്‍ കമ്മിയംഗം, മുന്‍ കണ്‍വെന്‍ഷനുകളുടെ ബാങ്ക്വറ്റ്‌ കോഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച്‌ സംഘടനാപാടവം തെളിയിച്ചിട്ടുള്ളയാളാണ്‌ ജോസഫ്‌ കുര്യാപുറം. പ്രതിസന്ധി ഘട്ടങ്ങളില്‍ ഫൊക്കാനയോടൊപ്പം താങ്ങുംതണലുമായി നിന്ന്‌ ദേശവ്യാപകമായി സഞ്ചരിക്കുകയും സംഘടനയെ വളര്‍ത്തുന്നതിനായി പരിശ്രമിക്കുകയും ചെയ്‌തിട്ടുള്ള വ്യക്തിപ്രഭാവാനാണ്‌ ശ്രീ. ജോസഫ്‌.

ജോസഫ്‌ കുര്യാപുറം എന്തുകൊണ്ടും ഈ പദവി അലങ്കരിക്കാന്‍ അനുയോജ്യനാണെന്നും, ആദ്ദേഹത്തെ ആ സ്ഥാനത്തേക്ക്‌ നീയമിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഫൊക്കാന ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ , ട്രസ്റ്റി ബോര്‍ഡ്‌ സെക്രട്ടറി ഗണേഷ്‌ നായര്‍ , വൈസ്‌ ചെയര്‍മാന്‍ ജോണ്‍ പി. ജോണ്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.