You are Here : Home / USA News

അമേരിക്കന്‍ പൗരത്വ പരീക്ഷ സൗജന്യ പരിശീലന ക്ലാസ്സുകള്‍ ഫെബ്രു.15ന് ഗാര്‍ലന്റില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, February 11, 2014 10:31 hrs UTC

ഗാര്‍ലന്റ്(ടെക്‌സസ്) : അമേരിക്കന്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയവര്‍ക്കായി ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിട്ടുള്ള യു.എസ്. സിറ്റിസന്‍ഷിപ്പ് നാച്ചുറലൈസേഷന്‍ പരീഷയ്ക്ക് പരിശീലനം നല്‍കുന്നതിന് ഡി.എഫ്.ഡബ്ലൂ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന പ്രത്യേക ക്ലാസ്സുകളിലേക്ക് സൗജന്യ പ്രവേശനം നല്‍കുന്നു.

ഫെബ്രുവരി 15 ശനിയാഴ്ച രാവിലെ 10 മുതല്‍ 12 വരെ ഗാര്‍ലന്റ് സെന്റര്‍വില്ല റോഡിലുള്ള സെന്‍ട്രല്‍ പാര്‍ക്ക് ചര്‍ച്ച് ഓഫ് ഗോഡിലാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
പഠനോപകരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്യും.

പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 214 340 9707 എന്ന ഫോണ്‍ നമ്പറിലോ president@dfwinternational.org എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ് http://www.dfwinternational.org/Citizenship/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്കും വിവരങ്ങള്‍ ലഭ്യമാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.