You are Here : Home / USA News

നാമം നൃത്തസംഗീതോത്സവത്തിലേക്ക് വിദ്യാലയങ്ങളെ ക്ഷണിക്കുന്നു

Text Size  

Vineetha Nair

klvineetha@yahoo.com

Story Dated: Monday, February 10, 2014 08:01 hrs UTC

 
 
പ്രമുഖ  സാംസ്കാരിക സംഘടനയായ നാമം ഏപ്രിൽ  12 ന്  ന്യൂ ജേഴ്സിയിൽ നടത്തുന്ന  വിഷു ആഘോഷങ്ങളുടെ ഭാഗമായി നൃത്തസംഗീതോത്സവം സംഘടിപ്പിക്കുന്നു.  ഇന്ത്യയിലെ വിവിധ  സംസ്ഥാനങ്ങളിൽ പ്രചാരമുള്ള  ശാസ്ത്രീയ നൃത്തങ്ങളും സംഗീതവും സംയോജിപ്പിച്ചുകൊണ്ട്  വിപുലമായ പരിപാടികളാണ് നാമം ഒരുക്കുന്നത്. 
 

വിദ്യാലയങ്ങളിലെ അംഗങ്ങള്‍ ശാസ്ത്രീയ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതായിരിക്കും. അധ്യാപകരെ ആദരിക്കുന്ന പ്രത്യേക ചടങ്ങുമുണ്ടായിരിക്കും.    

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപുടി, ഒഡീസി, കഥക്, കര്‍ണാടക സംഗീതം, ഉപകരണ സംഗീതം തുടങ്ങിയ കലാരൂപങ്ങൾ കോർത്തിണക്കികൊണ്ടുള്ള പരിപാടികൾ വൈകുന്നേരം 4 മണിക്ക് ആരംഭിക്കും. സൗത്ത് ബ്രണ്‍സ്‌വിക്കിലുള്ള ക്രോസ് റോഡ്സ് നോർത്ത് മിഡിൽ സ്കൂളിലാണ് പരിപാടികൾ അരങ്ങേറുന്നത്.
 
Contact

madhavanbnair@namam.org
geatesh.tampy@namam.org
bindusanjeev@namam.org
nit.sudha@gmail.com

 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.