You are Here : Home / USA News

ഇന്ത്യാ കാത്തലിക്‌ അസോസിയേഷന്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു

Text Size  

Story Dated: Saturday, February 08, 2014 02:12 hrs UTC

 എബി ആനന്ദ്

 

 

ഫ്‌ളോറിഡ: ഇന്ത്യാ കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയുടെ ഭാരവാഹികള്‍ സ്ഥാനമേറ്റു. കോറല്‍സ്‌പ്രിംഗ്‌ ഔവര്‍ ലേഡി ഓഫ്‌ ഹെല്‍ത്ത്‌ കാത്തലിക്‌ പള്ളി വികാരി ഫാ. കുര്യാക്കോസ്‌ കുമ്പയ്‌ക്കല്‍ ഇന്‍സ്സുലേഷന്‍ കര്‍മ്മം നിര്‍വഹിച്ചു. ചടങ്ങില്‍ ഫാ. ജോണ്‍ മേലേപ്പുറം പുതിയ കമ്മിറ്റിക്ക്‌ ആശംസകള്‍ നേര്‍ന്നു.

പ്രസിഡന്റായി ജയിംസ്‌ ദേവസ്യ, വൈസ്‌ പ്രസിഡന്റായി ജോസഫ്‌ പാനികുളങ്ങര, സെക്രട്ടറിയായി റോബിന്‍സ്‌ ജോസ്‌, ജോയിന്റ്‌ സെക്രട്ടറി ജോസ്‌ വാടാപ്പറമ്പില്‍, ട്രഷററായി ക്രിസ്റ്റോ ജോസഫ്‌ എന്നിവരും കമ്മിറ്റി അംഗങ്ങളായി ടോമി ദേവസ്യ, സെബാസ്റ്റ്യന്‍ ജോസഫ്‌, ജോസ്‌ മാത്യു, ബോബി മാത്യു, റെജി തോമസ്‌, ആന്റണി തോട്ടത്തില്‍, രാജന്‍ ദാനിയേല്‍, നിക്കോളാസ്‌ വര്‍ഗീസ്‌, ജോണ്‍സണ്‍ ജോസഫ്‌, മനോജ്‌ ഏബ്രഹാം, ജോര്‍ജ്‌ കളരിക്കല്‍, ജെസി പാറത്തുണ്ടില്‍ എന്നിവരും സ്ഥാനമേറ്റു.

29 വര്‍ഷമായി ഫ്‌ളോറിഡയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യാ കാത്തലിക്‌ അസോസിയേഷന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ പ്രസിഡന്റ്‌ ജെയിംസ്‌ ദേവസ്യ അഭ്യര്‍ത്ഥിച്ചു. മുന്‍ പ്രസിഡന്റ്‌ ജോസ്‌മോന്‍ കരേടന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ്‌ തെരഞ്ഞെടുപ്പ്‌ ക്രമീകരണങ്ങള്‍ നടത്തിയത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.