You are Here : Home / USA News

മഞ്ചിന്റെ ഫൊക്കാന കണ്‍വെന്‍ഷന്‍ റജിസ്ട്രേഷന്‍ വന്‍ വിജയം

Text Size  

Story Dated: Friday, February 07, 2014 12:08 hrs UTC

 
 
ന്യൂജേഴ്സി: 2014 ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോയില്‍ വച്ചു നടത്തപ്പെടുന്ന ഫൊക്കാന കണ്‍വെന്‍ഷനിലേക്ക് മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ (മഞ്ച്) ആഭിമുഖ്യത്തില്‍ നടത്തിയ റജിസ്ട്രേഷന്‍ വന്‍ വിജയമായി.
 
ഫെബ്രുവരി 1-ന് എഡിസണിലെ അരോമ പാലസ് റെസ്റ്റൊറന്റില്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷാജി വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ റജിസ്ട്രേഷനുകള്‍ സ്വീകരിച്ചു. 
 
ഫൊക്കാനയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പോള്‍ കറുകപ്പള്ളില്‍ വിശദീകരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാലുകള്‍ നഷ്ടപ്പെട്ട 20-ല്പ്പരം ആളുകള്‍ക്ക് ഇതിനോടകം കാലുകള്‍ സംഭാവന ചെയ്തതായും തൊഴില്‍ മേഖലയെ സഹായിക്കുന്നതിന് ഐ.ടി രംഗത്ത് തൊഴില്‍ ഉറപ്പുവരുത്തുന്ന ഒരു പുതിയ പദ്ധതിയ്ക്ക് ഫൊക്കാന രൂപം കൊടുക്കുന്നതായും പോള്‍ വിശദീകരിച്ചു.
 
വളരെ ചുരുങ്ങിയ സമയം കൊണ്ട് ന്യൂജേഴ്സിയിലെ മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച മഞ്ചിനെപ്പോലെയുള്ള ഒരു സംഘടനിയില്‍ നിന്ന് ഫൊക്കാന കണ്‍വെന്‍ഷനിലേക്ക് ഇത്രയധികം റജിസ്ട്രേഷനുകള്‍ ലഭിക്കാനിടയായതില്‍ മഞ്ച് അഭിമാനം കൊള്ളുന്നുവെന്ന് പ്രസിഡന്റ് ഷാജി വര്‍ഗീസ് തന്റെ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്പെല്ലിങ് ബീ മത്സരത്തിന്റെ റീജിയണല്‍ മത്സരം ന്യൂജേഴ്സിയില്‍ വച്ചു നടത്താന്‍ തീരുമാനിച്ചു എന്നത് ഒരു വലിയ നേട്ടം തന്നെയാണെന്നും, കൂടാതെ മഞ്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സ്റ്റാര്‍ സിംഗര്‍ നൈറ്റിന്റെ ക്രമീകരണങ്ങള്‍ പുരോഗമിച്ചു വരുന്നതായും ഷാജി അറിയിച്ചു. 
 
മഞ്ച് സെക്രട്ടറി ഉമ്മന്‍ ചാക്കോ സ്വാഗതവും, ട്രഷറര്‍ സുജാ ജോസ് ആശംസാ പ്രസംഗവും വൈസ് പ്രസിഡന്റ് സജിമോന്‍ ആന്റണി കൃതജ്ഞതയും രേഖപ്പെടുത്തി. മഞ്ച് ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍മാരായ രാജു ജോയി, ഗിരീഷ് നായര്‍ , ജോസ് ജോയി എന്നിവരും വര്‍ഗീസ് ഉമ്മന്‍, ഷാജിമോന്‍ ജോസഫ്, ഏബ്രഹാം മാത്യു, കുരുവിള ജോര്‍ജ്ജ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.