You are Here : Home / USA News

തമ്പി ആന്റണി ആം ആദ്മിയിലേക്ക്

Text Size  

Story Dated: Monday, February 03, 2014 05:54 hrs UTC



പ്രശസ്ത കവിയും സിനിമാ നടനും സിനിമാ നിര്‍മ്മാതാവുമായ തമ്പി ആന്റണി
അമേരിക്കയിലെ ആം ആദ്മി പ്രവര്‍ത്തകരുമായി അണിചേര്‍ന്നു
പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചതായി ആം ആദ്മി പാര്‍ട്ടി
കോഓര്‍ഡിനേറ്റര്‍ അനില്‍ പുത്തന്‍ചിറ അറിയിച്ചു.

കൊലപാതക രാഷ്ട്രീയത്തിലും അരാചകത്വത്തിലും വിശ്വസിക്കുന്ന
കമ്മ്യൂണിസ്റ്റുകാരും അഴിമതിയുടെ സ്വര്‍ണ്ണ ഗോപുരങ്ങളില്‍ വസിക്കുന
കോണ്‍ഗ്രസ് നേതാക്കളും കഴിഞ്ഞ അഞ്ചു ദാശാബ്ദങ്ങളായി കേരള ജനതയെ
പരിഹസിക്കുകയായിരുന്നു. ഒരു മാറ്റത്തിനായി, പരിവര്‍ത്തനത്തിനായി
ദാഹിക്കുന്ന കേരള ജനതയ്ക്ക് ആം ആദ്മിയുടെ ആശയങ്ങള്‍ തീര്‍ച്ചയായും
സഹായകരമാകും. 'അധിക്കാരം ജനങ്ങളിലേക്ക്', 'അഴിമതി രഹിതമായ ഇന്ത്യ' എന്നീ
മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചു ജനഹൃദയങ്ങള്‍ കീഴടക്കുന്ന ആം ആദ്മിയുടെ
പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും സഹായവും സഹകരണവും തമ്പി
ആന്റണി അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.