You are Here : Home / USA News

ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ പെന്‍സില്‍വേനിയ റിപ്പബ്ലിക്‌ ദിനം ആചരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, February 01, 2014 04:39 hrs UTC

 

ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ കേരളാ ചാപ്‌റ്റര്‍ പെന്‍സില്‍വേനിയയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ അറുപത്തിയഞ്ചാമത്‌ റിപ്പബ്ലിക്‌ ദിനം ആചരിച്ചു. ജനുവരി 25-ന്‌ വൈകുന്നേരം 4 മണിക്ക്‌ ബെന്‍സലേം സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ കൂടിയ ചടങ്ങില്‍ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ അറ്റോര്‍ണി ജോസ്‌ കുന്നേല്‍ അധ്യക്ഷതവഹിച്ചു. ഐ.എന്‍.ഒ.സി യു.എസ്‌.എ നാഷണല്‍ പ്രസിഡന്റ്‌ ശുദ്ധ്‌ പ്രകാശ്‌ സിംഗ്‌, കേരളാ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ കളത്തില്‍ വര്‍ഗീസ്‌, സെക്രട്ടറി ജോബി ജോര്‍ജ്‌, മുന്‍ ബെന്‍സലേം സ്‌കൂള്‍ ബോര്‍ഡ്‌ മെമ്പര്‍ യാഗ്‌നേഷ്‌ ചോസ്‌കി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

വളരെ പ്രതികൂലമായ കാലാവസ്ഥയായിരുന്നിട്ടും വളരെയധികം ആളുകള്‍ മീറ്റിംഗില്‍ പങ്കെടുത്തു. ചാപ്‌റ്റര്‍ വൈസ്‌ പ്രസിഡന്റ്‌ ഡോ. ഈപ്പന്‍ ദാനിയേല്‍ വന്നെത്തിയ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ ആറരപതിറ്റാണ്ടുകൊണ്ട്‌ ഇന്ന്‌ വികസ്വര രാഷ്‌ട്രങ്ങളുടെ മുന്‍നിരയില്‍ എത്തിക്കഴിഞ്ഞത്‌ നമ്മുടെ വലിയ നേട്ടമാണെന്നും ഇന്ത്യ വളര്‍ച്ചയുടെ പാതയിലേക്ക്‌ കുതിക്കുകയാണെന്നും ചാപ്‌റ്റര്‍ പ്രസിഡന്റ്‌ അറ്റോര്‍ണി ജോസ്‌ കുന്നേല്‍
അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയുടെ ചട്ടക്കൂട്ടില്‍ നിന്ന്‌ ദേശീയ കാഴ്‌ചപ്പാടോടുകൂടി ഇന്ത്യയെ നയിച്ച നേതാക്കന്മാരെ നാം വിസ്‌മരിക്കരുതെന്നും, അടുത്തുവരുന്ന പാര്‍ലമെന്റ്‌ ഇലക്ഷനില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനുവേണ്ടി നമ്മളാല്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ പെന്‍സില്‍വേനിയയുടെ പ്രവര്‍ത്തനങ്ങളേയും അതിന്റെ പ്രസിഡന്റ്‌ ജോസ്‌ കുന്നേലിന്റെ മികവുറ്റ കഴിവിനേയും പ്രകീര്‍ത്തിച്ചുകൊണ്ട്‌ യു.എസ്‌.എ നാഷണല്‍ പ്രസിഡന്റ്‌ ശുദ്ധ്‌ പ്രകാശ്‌ സിംഗ്‌ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്ററുകളില്‍ പ്രവര്‍ത്തനംകൊണ്ട്‌ ഏറ്റവും മുമ്പന്തിയില്‍ നില്‍ക്കുന്ന ചാപ്‌റ്റര്‍ ആണ്‌ പെന്‍സില്‍വേനിയ ചാപ്‌റ്റര്‍ എന്ന്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ കളത്തില്‍ വര്‍ഗീസ്‌ തന്റെ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.

യാഗ്‌നേഷ്‌ ചോസ്‌കി, അലക്‌സ്‌ തോമസ്‌, കുര്യന്‍ രാജന്‍, യോഹന്നാന്‍ ശങ്കരത്തില്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ജോയിന്റ്‌ സെക്രട്ടറി സന്തോഷ്‌ ഏബ്രഹാം ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. മാതാ ഡാന്‍സ്‌ ഗ്രൂപ്പിന്റെ നൃത്തം, ഫിലാഡല്‍ഫിയയിലെ അറിയപ്പെടുന്ന ഗായകരായ ഷിനു ഏബ്രഹാം, ഹില്‍ഡാ എന്നിവരുടെ ഗാനമേളയും ഉണ്ടായിരുന്നു.

ജനറല്‍ സെക്രട്ടറി സാബു സക്കറിയ, ജീമോന്‍ ജോര്‍ജ്‌ എന്നിവര്‍ എം.സിമാരായിരുന്നു. ഫിലാഡല്‍ഫിയയിലെ സ്‌പൈസ്‌ ഗാര്‍ഡന്റെ വിഭവസമൃദ്ധമായ ഡിന്നറോടുകൂടി മീറ്റിംഗ്‌ സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.