You are Here : Home / USA News

ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന് പുതിയ സാരഥികള്‍

Text Size  

Story Dated: Thursday, January 23, 2014 12:42 hrs UTC

ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ നാല്‍പ്പത്തിയഞ്ചാമത് പൊതുയോഗം നോര്‍ഡ് വെസ്റ്റ് സ്റ്റാട്ടിലെ സാല്‍ബൗ ക്‌ളബ് ഹാളില്‍ ജനുവരി 19 (ഞായര്‍) ന് വൈകുന്നേരം 4.30 ന് കൂടി. യോഗത്തില്‍ സംബന്ധിയ്ക്കാനെത്തിയ സമാജം അംഗങ്ങളെയും സുഹൃത്തുക്കളെയും സമാജം പ്രസിഡന്റ് കോശി മാത്യു സ്വാഗതം ചെയ്തു. 2013 ല്‍ സമാജം സംഘടിപ്പിച്ച എല്ലാ പരിപാടികളും വിജയിപ്പിയ്ക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും പ്രസിഡന്റ് നന്ദി പറഞ്ഞു.

ഇന്ത്യയെ സ്‌നേഹിയ്ക്കുക, ഇന്‍ന്ത്യക്കാരായതില്‍ അഭിമാനിയ്ക്കുക എന്നതിനൊപ്പം ഫ്രാങ്ക്ഫര്‍ട്ടിലും സമീപപ്രദേശങ്ങളിലും വസിയ്ക്കുന്ന ഇന്ത്യന്‍ സുഹൃത്തുക്കളുമായി വിനയപൂര്‍വ്വം പെരുമാറി നമ്മുടെയിടയില്‍ ശാന്തിയും സമാധാനവും ഉണ്ടാകുന്നതിനു വേണ്ടി ജാതിമതഭേദമെന്യേ സ്‌നേഹം പങ്കുവെച്ച് സൗഹാര്‍ദ്ദപരമായി കഴിയണമെന്ന് റിപ്പോര്‍ട്ടിന്റെ ആമുഖമായി സമാജം സെക്രട്ടറി ബോബി ജോസഫ് പറഞ്ഞു.

തുടര്‍ന്ന് സെക്രട്ടറി ബോബി 2013 ലെ സമാജത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടും മലയാളം സ്‌കൂളിന്റെ റിപ്പോര്‍ട്ടും ട്രഷറാര്‍ രമേശ് ചെല്ലെത്തുറെ 2013 ലെ വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. പിന്നീടു നടന്ന പൊതുചര്‍ച്ചയില്‍ സമാജത്തിന്റെ 2014 ലെ ഭാവി പരിപാടികളെയും പ്രവര്‍ത്തനങ്ങളെയും ബാധിയ്ക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന രൂപരേഖ സമര്‍പ്പിച്ചു.

പോയ വര്‍ഷം സമാജം നടത്തിയ പ്രവര്‍ത്തനങ്ങള്‍, സമാജം മലയാളം സ്‌കൂള്‍ എന്നിവയെ യോഗത്തില്‍ സംബന്ധിച്ചവര്‍ അഭിനന്ദിച്ചു

ഇടവേളയിലെ കാപ്പിസല്‍ക്കാരത്തിനു ശേഷം മനോഹരന്‍ ചങ്ങനാത്ത്, ഡോ.തോമസ് തറയില്‍,എ.എം.മാത്യു എന്നിവര്‍ വരണാധികാരികളായി 2014 ലെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി.

പ്രസിഡന്റായി കോശി മാത്യു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി ഡോ.അജാക്‌സ് മുഹമ്മദ്, ട്രഷററായി അബി മാങ്കുളം കമ്മറ്റിയംഗങ്ങളായി ബോബി ജോസഫ്, ബിജി നീരാക്കല്‍, ജോസ്‌കുമാര്‍ ചോലങ്കേരി, സുധീര്‍ ബാലകൃഷ്ണന്‍ എന്നിവരേയും, ഓഡിറ്ററായി രമേശ് ചെല്ലത്തുറെയും ഐക്യകണ്‌ഠേന തെരഞ്ഞെടുക്കപ്പെട്ടു. സുമഗമവും ആധികാരികവുമായ രീതിയില്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയവര്‍ക്കും പൊതുയോഗത്തിനും പുതിയ പ്രസിഡന്റ് കോശി മാത്യു നന്ദി പറഞ്ഞു. 19.30 ന് യോഗം അവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.