You are Here : Home / USA News

എസ്‌.ബി അലുംമ്‌നി കുടുംബസംഗമവും ജനറല്‍ബോഡി യോഗവും നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, January 23, 2014 11:38 hrs UTC

 

ഷിക്കാഗോ: യഥാര്‍ത്ഥ അറിവും മൂല്യവും നല്‌കി നന്മയുടെ പൂര്‍ണ്ണതയിലേക്കുയര്‍ത്തി വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്തിയെടുക്കുന്ന വിദ്യാഭ്യാസ ലക്ഷ്യം സാക്ഷാത്‌കരിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമായ ഒരു ബ്രാന്‍ഡ്‌ നെയിം ആയ ചങ്ങനാശേരി എസ്‌.ബി കോളജിന്റേയും അസംപ്‌ഷന്‍ കോളജിന്റേയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്‌റ്ററിന്റെ ജനറല്‍ബോഡിയോഗം ജനുവരി 18-ന്‌ വൈകിട്ട്‌ 7.30-ന്‌ ഇമ്പീരിയല്‍ ട്രാവല്‍സിന്റെ (ഡെസ്‌പ്ലെയിന്‍സ്‌) മീറ്റിംഗ്‌ ഹാളില്‍ വെച്ച്‌ നടത്തി.

ഗുഡ്‌വിന്‍ ഫ്രാന്‍സീസ്‌, ജസ്റ്റീന ഫ്രാന്‍സീസ്‌, ഗ്രേസ്‌ലിന്‍ ഫ്രാന്‍സീസ്‌ എന്നീ കുരുന്നു പ്രതിഭകളുടെ പ്രാര്‍ത്ഥാനാ ഗാനത്തോടുകൂടി തുടങ്ങിയ യോഗത്തില്‍ പ്രസിഡന്റ്‌ ബിജി കൊല്ലാപുരം അദ്ധ്യക്ഷതവഹിച്ചു. സംഘടനയുടെ മുന്‍ പ്രസിഡന്റ്‌ ജയിംസ്‌ ഓലിക്കര ഏവര്‍ക്കും സ്വാഗതമാശംസിച്ചു. തുടര്‍ന്ന്‌ പ്രസിഡന്റ്‌ ബിജി കൊല്ലാപുരം കഴിഞ്ഞ്‌ രണ്ടുവര്‍ഷത്തെ സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവലോകനം നടത്തിക്കൊണ്ടുള്ള അദ്ധ്യക്ഷ പ്രസംഗത്തില്‍ തന്റെ കാലയളവില്‍ സംഘടനയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി സഹകരിക്കുകയും പരിശ്രമിക്കുകയും ചെയ്‌ത ഏവര്‍ക്കും നന്ദി പറഞ്ഞു സംസാരിച്ചു.

ഭാവിയില്‍ സംഘടനയുടെ പ്രവര്‍ത്തനമേഖലകളെ വിപുലീകരിച്ചുകൊണ്ട്‌ ജനമധ്യത്തിലേക്ക്‌ കൂടുതലായി എത്തിച്ചുകൊണ്ട്‌ സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന ആലോചനകളും അടുത്ത രണ്ടുവര്‍ഷത്തേയ്‌ക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പുമായിരുന്നു പ്രധാന വിഷയങ്ങള്‍. സംഘടനയുടെ സെക്രട്ടറി ജോണ്‍ നടയ്‌ക്കപ്പാടം, ട്രഷറര്‍ ഷിബു പോളക്കുളം എന്നിവര്‍ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും, വരവു ചെലവുകണക്കുകളും യഥാക്രമം അവതരിപ്പിച്ചു. അതിനെ തുടര്‍ന്ന്‌ യോഗത്തില്‍ അവതാരകനായിരുന്ന ആന്റണി ഫ്രാന്‍സീസിന്റെ നേതൃത്വത്തില്‍ നടത്തിയ ഹാസ്യപംക്തിയും, ഇരു കോളജുകളേയും സംബന്ധിച്ച്‌ ചോദ്യോത്തര വേളകളും യോഗത്തിലേവര്‍ക്കും ഉണര്‍വ്വേകിയതും ആകര്‍ഷണീയവുമായ ഒരു ഇനമായിരുന്നുവെന്ന്‌ യോഗം വിലയിരുത്തി.

തദവസരത്തില്‍ ഇലക്ഷന്‍ കമ്മീഷണറായിരുന്ന എബി തുരുത്തിയില്‍ ജനറല്‍ബോഡിയുടെ അംഗീകാരത്തിനായി പുതിയ ഭാരവാഹികളുടെ പാനലിനെ സമര്‍പ്പിക്കുകയും യോഗം ഐക്യകണ്‌ഠ്യേന ആ പാനലിനെ അംഗീകരിച്ചുകൊണ്ട്‌ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള സംഘടനയുടെ ഭാരവാഹികളായി യോഗസമക്ഷം പ്രഖ്യാപിക്കുകയും ചെയ്‌തു.

പുതിയ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായി രക്ഷാധികാരി- റവ.ഡോ. ജോര്‍ജ്‌ മഠത്തിപ്പറമ്പില്‍, പ്രസിഡന്റ്‌- ചെറിയാന്‍ മാടപ്പാട്ട്‌, വൈസ്‌ പ്രസിഡന്റുമാര്‍- ഷിബു പോളക്കുളം, ഷീബാ ഫ്രാന്‍സീസ്‌, സെക്രട്ടറി - ജോജോ വെങ്ങാന്തറ, ട്രഷറര്‍- ഷാജി കൈലാത്ത്‌, ജോ. സെക്രട്ടറി, ജോ.ട്രഷറര്‍ യഥാക്രമം സെബാസ്റ്റ്യന്‍ പടിയറയും, മനീഷ്‌ അക്കാന്തറയുമാണ്‌. കമ്മിറ്റിയംഗങ്ങള്‍- ബിജി കൊല്ലാപുരം, ജോഷി വള്ളിക്കളം, ആന്റണി പന്തപ്ലാക്കല്‍, ലൈജോ ജോസഫ്‌, ജോണ്‍ നടയ്‌ക്കപ്പാടം, ജോസ്‌ ചേന്നിക്കര എന്നിവരും, അഡൈ്വസറി ബോര്‍ഡ്‌ അംഗങ്ങളായി സണ്ണി വള്ളിക്കളം, ജോസഫ്‌ നെല്ലുവേലില്‍, കാര്‍മല്‍ തോമസ്‌, കുഞ്ഞുമോന്‍ ഇല്ലിക്കല്‍, ശാന്തി കാവിലവീട്ടില്‍ എന്നിവരും പി.ആര്‍.ഒ ആയി ആന്റണി ഫ്രാന്‍സീസ്‌ വടക്കേവീടിനേയും യോഗം ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു.

യോഗത്തിന്റെ നടത്തിപ്പിനായി ഹാളിന്റെ ക്രമീകരണങ്ങള്‍ ചെയ്‌തുതന്ന ഇമ്പീരിയല്‍ ട്രാവല്‍സിന്റെ മാനേജ്‌മെന്റിനു സംഘടനയുടെ പേരില്‍ പ്രസിഡന്റ്‌ ബിജി കൊല്ലാപുരം നന്ദി പറഞ്ഞു. വിഭവസമൃദ്ധമായ ഡിന്നറോടുകൂടിയും, പുതിയ ഭാരവാഹികള്‍ക്ക്‌ എല്ലാ മംഗളാശംസകള്‍ നേര്‍ന്നുകൊണ്ടും വൈകിട്ട്‌ 9.45-ന്‌ യോഗം പര്യവസാനിച്ചു. പി.ആര്‍.ഒ ആന്റണി ഫ്രാന്‍സീസ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.